Select Your Language

Notifications

webdunia
webdunia
webdunia
Thursday, 10 April 2025
webdunia

Ind vs Eng: മൂന്നാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, പരിക്ക് മൂലം ഒരു താരം കൂടി പുറത്തേക്ക്

India, Jasprit Bumrah, India vs England

അഭിറാം മനോഹർ

, വെള്ളി, 9 ഫെബ്രുവരി 2024 (14:30 IST)
ഇംഗ്ലണ്ടിനെതിരായ അവസാന 3 ടെസ്റ്റുകള്‍ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയായി മറ്റൊരു താരം കൂടി പരിക്ക് മൂലം പുറത്തേക്ക്. പുറം വേദന കാരണം ബുദ്ധിമുട്ടുന്ന മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്ക് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. ആദ്യ രണ്ട് ടെസ്റ്റിലും കളിച്ചിരുന്നെങ്കിലും ബാറ്റിംഗില്‍ തിളങ്ങാന്‍ താരത്തിനായിരുന്നില്ല.
 
പുറം വേദനയെ തുടര്‍ന്ന് പരമ്പരയില്‍ ബാക്കിയുള്ള 3 മത്സരങ്ങളും താരത്തിന് നഷ്ടമാകുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം പുറം വേദനയെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ശ്രേയസ് അയ്യര്‍ക്ക് മാസങ്ങളോളം പരിക്ക് കാരണം പുറത്തിരിക്കേണ്ടി വന്നിരുന്നു. 30 പന്തുകളോളം നേരിട്ടുകഴിഞ്ഞാല്‍ തനിക്ക് അസഹ്യമായ പുറം വേദന അനുഭവപ്പെടുന്നതായും ഫോര്‍വേഡ് ഡിഫന്‍സീവ് ഷോട്ടുകള്‍ കളിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും താരം ബിസിസിഐ മെഡിക്കല്‍ സംഘത്തെ അറിയിക്കുകയായിരുന്നു. വീണ്ടും പുറം വേദന സ്ഥിരീകരിക്കപ്പെട്ടതോടെ വരുന്ന ഐപിഎല്ലും ശ്രേയസിന് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർ കോലിയാണ്, പക്ഷേ.. രോഹിത്തിനെയും കോലിയേയും പറ്റി മുഹമ്മദ് ഷമി