ലോകകപ്പിൽ ശ്രേയസ് അയ്യരിന് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് ഗംഭീർ, സഞ്ജുവിന് വീണ്ടും സാധ്യത?

Webdunia
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (14:00 IST)
ഏഷ്യാകപ്പ് ചാമ്പ്യന്മാരായി ഏകദിന ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഏകദിന ലോകകപ്പിന് മുന്‍പ് ഏഷ്യാകപ്പിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ പ്രഖ്യാപിക്കാന്‍ ടീം തയ്യാറാവണമെന്ന് ഗംഭീര്‍ ആവശ്യപ്പെട്ടു. പരിക്കുള്ള താരങ്ങളെ കൊണ്ട് ലോകകപ്പിനിറങ്ങിയാല്‍ കിരീടം ഒരുപക്ഷേ കൈവിട്ട് പോകുമെന്നും ഗംഭീര്‍ പറഞ്ഞു.
 
കടുത്ത പുറം വേദനയെ തുടര്‍ന്ന് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രേയസ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായത്. എന്നാല്‍ ഏഷ്യാകപ്പിനിടെ താരത്തിന് വീണ്ടും പരിക്കേറ്റിരുന്നു. ലോകകപ്പിന് മുന്‍പ് ഫോമോ ഫിറ്റ്‌നസോ തെളിയിക്കാന്‍ താരത്തിനായിട്ടില്ല. ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റിലേക്ക് പോകുമ്പോള്‍ ഈ അവസ്ഥയിലുള്ള ഒരു കളിക്കാരനെ ടീം മാനേജ്‌മെന്റ് ടീമില്‍ നിലനിര്‍ത്തുമെന്ന് താന്‍ കരുതുന്നില്ലെന്നും വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ഗംഭീര്‍ ആവശ്യപ്പെടുന്നു.
 
ലോകകപ്പ് പോലൊരു ടൂര്‍ണമെന്റില്‍ കായികക്ഷമതയില്ലാത്ത താരങ്ങള്‍ ടീമില്‍ ഉള്‍പ്പെടുത്താനാവില്ല. ഇവിടെ ഫോമല്ല വിഷയം. നേരിയ പരിക്കുള്ള താരങ്ങള്‍ക്ക് ലോകകപ്പില്‍ പകരക്കാരനെ പ്രഖ്യാപിക്കാനാവില്ല. അതിനാല്‍ ഏഷ്യാകപ്പില്‍ കായികക്ഷമത തെളിയിക്കാന്‍ പറ്റാതിരുന്ന ശ്രേയസ് അയ്യര്‍ക്ക് ലോകകപ്പ് ടീമിലും ഇടം നേടാനാവുമെന്ന് കരുതുന്നില്ല.ഗംഭീര്‍ പറഞ്ഞു.
 
അതേസമയം ശ്രേയസ് അയ്യര്‍ക്ക് മുന്‍പില്‍ ഓസ്‌ട്രേലിയയുമായുള്ള പരമ്പര മാത്രമാണ് ലോകകപ്പിന് മുന്‍പ് അവശേഷിക്കുന്നത്. പരിക്ക് മാറി തിരികെയെത്തിയാലും ഈ മത്സരങ്ങളില്‍ താരത്തിന് തന്റെ ഫോം തെളിയിക്കേണ്ടതായി വരും. നിലവില്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പിനായുള്ള 15 അംഗ ടീമില്‍ ശ്രേയസ് അയ്യര്‍ ഉണ്ടെങ്കിലും ഈ മാസം 28 വരെ ടീമില്‍ മാറ്റം വരുത്താന്‍ ടീമുകള്‍ക്ക് ഐസിസി അനുമതി നല്‍കിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍ മാറി നില്‍ക്കുകയാണെങ്കില്‍ തിലക് വര്‍മ, സഞ്ജു സാംസണ്‍ എന്നിവരെയാണ് ബിസിസിഐ ശ്രേയസിന് പകരക്കാരനായി പരിഗണിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നായകനായി 3 ഫോർമാറ്റിലും ആദ്യ കളിയിൽ തോറ്റു, കോലിയ്ക്ക് മാത്രമുണ്ടായിരുന്ന ചീത്തപ്പേര് സ്വന്തമാക്കി ഗിൽ

എന്റെ വിക്കറ്റ് പോയതിന് ശേഷമാണ് ടീം തകര്‍ന്നത്, ജയിപ്പിക്കേണ്ടത് എന്റെ ജോലിയായിരുന്നു, ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് സ്മൃതി മന്ദാന

അർജൻ്റീനയെ തകർത്തു, ഫിഫ അണ്ടർ 20 ലോകകപ്പിൽ മുത്തമിട്ട് മൊറോക്കോ

Virat Kohli: ചെറിയ വിശ്രമം എടുത്തെന്നെ ഉള്ളു, മുൻപത്തേക്കാൾ ഫിറ്റെന്ന് കോലി, പിന്നാലെ ഡക്കിന് പുറത്ത്

Women's ODI worldcup : ഗ്രൂപ്പ് ഘട്ടത്തിൽ 2 തോൽവി, ഓസീസ് ഇന്ത്യയുടെ സെമി സാധ്യതകൾ അടച്ചോ?, ഇന്ത്യയുടെ സാധ്യതകൾ എന്തെല്ലാം

എല്ലാം കാണുക

ഏറ്റവും പുതിയത്

അരങ്ങേറ്റം നേരത്തെ സംഭവിച്ചിരുന്നെങ്കില്‍ സച്ചിന്റെ റെക്കോര്‍ഡ് തിരുത്തിയേനെ: മൈക്ക് ഹസ്സി

ക്യാപ്റ്റനെ മാറ്റിയാൽ പഴയ ക്യാപ്റ്റൻ പണി തരും, കാലങ്ങളായുള്ള തെറ്റിദ്ധാരണ, ഗിൽ- രോഹിത് വിഷയത്തിൽ ഗവാസ്കർ

നവംബർ 10ന് ദുബായിൽ വെച്ച് കപ്പ് തരാം, പക്ഷേ.... ബിസിസിഐയ്ക്ക് മുന്നിൽ നിബന്ധനയുമായി നഖ്‌വി

സർഫറാസ് 'ഖാൻ' ആയതാണോ നിങ്ങളുടെ പ്രശ്നം, 'ഇന്ത്യ എ' ടീം സെലക്ഷനെ ചോദ്യം ചെയ്ത് ഷമാ മുഹമ്മദ്

Smriti Mandhana: പരാജയങ്ങളിലും വമ്പൻ വ്യക്തിഗത പ്രകടനങ്ങൾ, ഐസിസി ഏകദിന റാങ്കിങ്ങിൽ ലീഡ് ഉയർത്തി സ്മൃതി മന്ദാന

അടുത്ത ലേഖനം
Show comments