'കിംഗ് ഓഫ് കൊത്ത' എന്ന സിനിമയിലെ നൈല ഉഷ അവതരിപ്പിച്ച മഞ്ജു എന്ന കഥാപാത്രം പ്രേക്ഷകരുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്നു. സിനിമയുടെ ചിത്രീകരണ ഓര്‍മ്മകളിലാണ് നടി.'എന്റെ ഓര്‍മ്മയില്‍ മായാതെ പതിഞ്ഞു.മഞ്ജു,കിംഗ് ഓഫ് കൊത്ത',-എന്നാണ് ഓര്‍മ്മ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് നൈല ഉഷ എഴുതിയത്.
എനിക്ക് വ്യക്തിപരമായി ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ് കിംഗ് ഓഫ് കൊത്ത. ഞാന്‍ അഭിനയിച്ച എല്ലാ സിനിമകളുടെയും ഫാന്‍ അല്ല ഞാന്‍, പക്ഷേ ഈ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് നൈല ഉഷ പറഞ്ഞിരുന്നു.
ദുല്‍ഖറിനെ നായകനാക്കി അഭിലാഷ് ജോഷി സംവിധാനം ചെയ്ത കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ഓഗസ്റ്റ് 24നാണ് പ്രദര്‍ശനത്തിന് എത്തിയത്.
ഓണത്തിന് ആദ്യം പ്രദര്‍ശനത്തിന് എത്തിയ മലയാള ചിത്രം കൊത്ത ഒടിടി റിലീസിന് ഒരുങ്ങുകയാണ്.സെപ്റ്റംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.