Webdunia - Bharat's app for daily news and videos

Install App

പരിക്ക്: ശ്രേയസ് അയ്യർക്ക് ഐപിഎല്ലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാവും

Webdunia
ബുധന്‍, 22 മാര്‍ച്ച് 2023 (13:54 IST)
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് തിരിച്ചടിയായി ശ്രേയസ് അയ്യരുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിനിടെ പുറംവേദന അനുഭവപ്പെട്ട ശ്രേയസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ബിസിസിഐയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. താരത്തിന് ഐപിഎൽ പൂർണമായും അതിന് ശേഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലും നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.
 
 ഒക്ടോബർ- നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലും താരം കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. മൂന്നാം ഘട്ട പരിശോധനകൾക്ക് ശേഷം മുംബൈയിലെ ഡോക്ടറാണ് അയ്യർക്ക്ക് ശസ്ത്രക്രിയ നിർദേശിച്ചത്. ഇതോടെ താരത്തിന് കുറഞ്ഞത് അഞ്ച് മാസമെങ്കിലും വിശ്രമം ആവശ്യമായി വരും. ഇതോടെയാണ് ലോകകപ്പ് കളിക്കാനാകുമോ എന്ന കാര്യവും സംശയത്തിൻ്റെ നിഴലിലായിരിക്കുന്നത്. നേരത്തെ പരിക്ക് മൂലം മാറി നിൽക്കുന്ന ബുമ്രയുടെയും അപകടത്തിൽ പരിക്കേറ്റ റിഷഭ് പന്തിൻ്റെയും അസാന്നിദ്ധ്യത്തിൽ ശ്രേയസ് അയ്യരെ കൂടി നഷ്ടമാകുന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs Southafrica WTC Final: റബാഡയ്ക്കുള്ള മറുപടി കമ്മിൻസ് വക, 6 വിക്കറ്റുമായി ഓസീസ് നായകൻ, ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്ത്

ഉസ്ബെക്കിസ്ഥാനും ഇൻഡോനേഷ്യയും ജോർദാനും ലോകകപ്പ് കളിക്കാൻ പോകുന്നു, ഇന്ത്യയ്ക്ക് ഏഷ്യ കപ്പിന് പോലും യോഗ്യത നേടാനാവുന്നില്ല: പൊട്ടിത്തെറിച്ച് ബൈച്ചുങ് ബൂട്ടിയ

ലോർഡ്സിൽ ഇനി ഒരു Lord മാത്രമെ ഉള്ളു, സ്റ്റീവൻ സ്മിത്ത്

നിങ്ങൾക്ക് റബാഡയെങ്കിൽ ഇവിടെ 3 പേരാണ്, തീയല്ല, തീമഴ പെയ്യിക്കും, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്കും ബാറ്റിംഗ് തകർച്ച

England vs Senegal: സാക്കയും ഹാരി കെയ്നും റെയ്സും എല്ലാം ഉണ്ടായിട്ടെന്ത്?, ഇംഗ്ലണ്ടിനെ മലർത്തിയടിച്ച് സെനഗൽ

അടുത്ത ലേഖനം
Show comments