Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ആകെ കണ്‍ഫ്യൂഷനായല്ലോ'; ശ്രേയസ് അയ്യര്‍ ടോസിങ്ങിന് എത്തിയത് രണ്ട് ടീം ലിസ്റ്റുമായി !

ടോസിങ്ങിനിടെ രസകരമായ ഒരു സംഭവമുണ്ടായി. കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ ടോസ് ചെയ്യാനെത്തിയത് രണ്ട് ടീം ലിസ്റ്റുമായാണ്

KKR vs RCB

രേണുക വേണു

, വെള്ളി, 29 മാര്‍ച്ച് 2024 (20:08 IST)
KKR vs RCB

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ടോസ് ലഭിച്ച കൊല്‍ക്കത്ത ആര്‍സിബിയെ ബാറ്റിങ്ങിനയച്ചു. ഏറ്റവും ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ആര്‍സിബി ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് നേടിയിട്ടുണ്ട്. 
 
ടോസിങ്ങിനിടെ രസകരമായ ഒരു സംഭവമുണ്ടായി. കൊല്‍ക്കത്ത നായകന്‍ ശ്രേയസ് അയ്യര്‍ ടോസ് ചെയ്യാനെത്തിയത് രണ്ട് ടീം ലിസ്റ്റുമായാണ്. കഴിഞ്ഞ കളിയിലെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒരു മാറ്റമാണ് ഇന്നത്തെ കളിയില്‍ ഉള്ളതെന്ന് ശ്രേയസ് അയ്യര്‍ പറഞ്ഞു. ഈ സമയത്താണ് രണ്ട് ടീം ലിസ്റ്റ് കൈയില്‍ പെട്ട കാര്യം ശ്രേയസ് തമാശ രൂപേണ പറഞ്ഞത്. 
 
' ടീമില്‍ ഒരു മാറ്റമുണ്ട്. അനുകുല്‍ റോയ് ഇലവനില്‍ ഉണ്ട്. സത്യം പറഞ്ഞാല്‍ ഞാനിപ്പോള്‍ കണ്‍ഫ്യൂഷനിലാണ്. കാരണം എന്റെ കൈയില്‍ രണ്ട് ടീം ലിസ്റ്റ് ഉണ്ട്,' ശ്രേയസ് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഒന്ന് ടച്ചായി വരുവാര്‍ന്നു' ദേഷ്യം സഹിക്കാതെ റിഷഭ് പന്ത്; സൈറ്റ് സ്‌ക്രീനില്‍ ബാറ്റ് കൊണ്ട് അടിച്ചു (വീഡിയോ)