Shubman Gill and Ravindra Jadeja: ഫീല്‍ഡില്‍ മാറ്റം വരുത്താമെന്ന് ഗില്‍, സമ്മതിക്കാതെ ജഡേജ; തിരിഞ്ഞുനടന്ന് ഇന്ത്യന്‍ നായകന്‍ (വീഡിയോ)
മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം
Shubman Gill and Ravindra Jadeja
Shubman Gill and Ravindra Jadeja: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനിടെ ഫീല്‍ഡ് പ്ലേസ്‌മെന്റിനെ കുറിച്ച് ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും മുതിര്‍ന്ന താരവും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയും തമ്മില്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇരുവരുടെയും സംസാരം സ്റ്റംപ്‌സ് മൈക്കില്‍ കൃത്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ടു.
മത്സരത്തിന്റെ അഞ്ചാം ദിനത്തില്‍ ഇംഗ്ലണ്ട് ബാറ്റ് ചെയ്യുന്നതിനിടെയാണ് സംഭവം. ബെന്‍ സ്റ്റോക്‌സും ജാമി സ്മിത്തുമായിരുന്നു ഈ സമയത്ത് ക്രീസില്‍. സ്റ്റോക്‌സിന്റെ വിക്കറ്റിനു വേണ്ടി ഫീല്‍ഡില്‍ മാറ്റം വരുത്താമെന്ന് സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഗില്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ആ സമയത്ത് ഇന്ത്യക്കായി ബൗള്‍ ചെയ്യുകയായിരുന്ന ജഡേജ ഗില്ലിന്റെ അഭിപ്രായം നിരസിച്ചു.
ലോങ് ഓണില്‍ നിര്‍ത്തിയിരിക്കുന്ന ഫീല്‍ഡറുടെ സ്ഥാനം മാറ്റാമെന്നായിരുന്നു ഗില്ലിന്റെ അഭിപ്രായം. സ്റ്റോക്‌സിനെ കൊണ്ട് സ്റ്റെപ്പിങ് ഔട്ട് ഷോട്ട് കളിപ്പിച്ചാല്‍ ക്യാച്ച് ഉറപ്പായും ലഭിക്കുമെന്ന് ഗില്‍ കരുതി. ' ജഡു ഭായ്, ആ ഫീല്‍ഡറെ ഇങ്ങോട്ട് മാറ്റൂ. സ്റ്റെപ്പിങ് ഔട്ട് ഷോട്ടുകള്‍ക്കായി സ്റ്റോക്‌സ് ശ്രമിക്കട്ടെ' എന്നായിരുന്നു ജഡേജയുടെ നിര്‍ദേശം.
എന്നാല്‍ ഫീല്‍ഡ് മാറ്റത്തില്‍ ജഡേജയ്ക്കു എതിരഭിപ്രായം ആയിരുന്നു. ജഡേജ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇന്ത്യന്‍ നായകന്‍ പിന്നീട് തര്‍ക്കിക്കാന്‍ നിന്നില്ല. ഉടന്‍ തന്റെ ഫീല്‍ഡിങ് പൊസിഷനിലേക്ക് പോയി. മുതിര്‍ന്ന താരമായതിനാല്‍ ജഡേജയെ പൂര്‍ണമായി അനുസരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ ചെയ്തതെന്നാണ് ആരാധകരുടെ നിരീക്ഷണം.