Webdunia - Bharat's app for daily news and videos

Install App

നായകനായുള്ള ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി, കോലിയ്ക്കൊപ്പം എലൈറ്റ് പട്ടികയിൽ ശുഭ്മാൻ ഗിൽ

അഭിറാം മനോഹർ
ശനി, 21 ജൂണ്‍ 2025 (11:35 IST)
Shubman Gill
ഇന്ത്യന്‍ ടെസ്റ്റ് നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി ശുഭ്മാന്‍ ഗില്‍. നായകനായുള്ള ആദ്യ മത്സരത്തില്‍ സെഞ്ചുറി നേടിയാണ് ഗില്‍ ഇന്ത്യയെ നയിച്ചത്. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ നായകനായ ശുഭ്മാന്‍ ഗില്‍ ഏറ്റെടുത്തത് വിരാട് കോലിയുടെ നാലാം നമ്പര്‍ സ്ഥാനമാണ്. ക്യാപ്റ്റനായ ആദ്യമത്സരത്തില്‍ തന്നെ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് 25കാരനായ താരം.
 
വിജയ് ഹസാരെ, സുനില്‍ ഗവാസ്‌കര്‍, ദിലീപ് വെംഗ്‌സര്‍ക്കാര്‍, വിരാട് കോലി എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. സെഞ്ചുറിയോടെ സേന രാജ്യങ്ങളില്‍ സെഞ്ചുറിയില്ലെന്ന പരാതിക്കും ഗില്‍ അറുതി വരുത്തി. യശ്വസി ജയ്‌സ്വാളിനൊപ്പം നിര്‍ണായകമായ 129 റണ്‍സിന്റെ മൂന്നാം വിക്കറ്റ് കൂട്ടുക്കെട്ട് തീര്‍ത്ത ഗില്‍ ടെസ്റ്റില്‍ തന്റെ ആറാമത്തെ സെഞ്ചുറിയാണ് നേടിയത്. ഇംഗ്ലണ്ടിനെതിരെ താരത്തിന്റെ മൂന്നാം സെഞ്ചുറിയാണിത്. ഒന്നാം ദിനം അവസാനിച്ചപ്പോള്‍ 3 വിക്കറ്റിന് 359 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. 127 റണ്‍സുമായി ഗില്ലും 65 റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. നേരത്തെ യശ്വസി ജയ്‌സ്വാളും മത്സരത്തില്‍ ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നായകനായുള്ള ആദ്യ ടെസ്റ്റിൽ തന്നെ സെഞ്ചുറി, കോലിയ്ക്കൊപ്പം എലൈറ്റ് പട്ടികയിൽ ശുഭ്മാൻ ഗിൽ

India vs England, 1st Test, Day 1: ഒന്നാം ദിനം ഇന്ത്യ തൂക്കി; ഗില്ലിനും ജയ്‌സ്വാളിനും സെഞ്ചുറി

Sanju Samson: അമേരിക്കയിൽ ടെക്സാസ് സൂപ്പർ കിങ്സിൻ്റെ മത്സരം കാണാനെത്തി സഞ്ജു, ചേട്ടൻ ചെന്നൈയിലേക്കെന്ന് ഉറപ്പിച്ച് ചെന്നൈ ആരാധകർ

India vs England : ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം, അരങ്ങേറ്റ മത്സരത്തിൽ ഡക്കായി മടങ്ങി സായ് സുദർശൻ

India vs England : കോലിയും രോഹിത്തും ഇല്ലെങ്കിലും ഇന്ത്യ അപകടകാരികൾ, നേരിടുക എളുപ്പമല്ല: ബെൻ സ്റ്റോക്സ്

അടുത്ത ലേഖനം
Show comments