ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ തീരുമാനം ടീമിനുള്ളില്‍ അനിശ്ചിതത്വവും അസ്വസ്ഥതയും സൃഷ്ടിച്ചതായി ദേശീയ മാധ്യമങ്ങള്‍. അന്താരാഷ്ട്രെ ടി20 ക്രിക്കറ്റില്‍ സമീപകാലത്തായി സ്ഥിരം അവസരങ്ങള്‍ നല്‍കിയിട്ടും ഓപ്പണറായി തിളങ്ങാനാവാതെ വന്നതോടെയാണ് ഉപനായകന്‍ കൂടിയായ ശുഭ്മാന്‍ ഗില്ലിനെ സെലക്ടര്‍മാര്‍ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കിയത്. ഗില്ലിനെ പോലൊരു പോസ്റ്റര്‍ ബോയ്ക്ക് പോലും ടീമില്‍ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിംഗ് റൂമിന്റെ അന്തരീക്ഷത്തെ ബാധിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഗില്‍ ടി20 ടീമില്‍ നിന്നും ഒഴിവായതില്‍ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിന്റെ സ്വാധീനം ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ടീമിന്റെ ദീര്‍ഘകാല തന്ത്രവും കോമ്പിനേഷനും മുന്‍നിര്‍ത്തിയായിരുന്നു തീരുമാനമെന്നാണ് സൂചന. 2026 തുടക്കത്തില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പായി ഇണ്യന്‍ ടീമിന്റെ കോര്‍ നിര്‍വചിക്കപ്പെടുന്ന ഘട്ടമാണിതെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തല്‍. ഗൊല്ലിന്റെ ഒഴിവാക്കല്‍ ടീം കോമ്പിനേഷന്‍ പരിഗണിച്ചുള്ള ദീര്‍ഘകാല തീരുമാനമാണോ അതോ താത്കാലികമായി മോശം ഫോമിനെ തുടര്‍ന്ന് ഉപേക്ഷിച്ചതാണോ എന്നതിനെ പറ്റിയും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളാവും ഇതിനെല്ലാം ഉത്തരം നല്‍കുക.