Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

വിവാദ ക്യാച്ചില്‍ അതൃപ്തി; ഔട്ടായതിനു പിന്നാലെ ട്വീറ്റുമായി ഗില്‍

ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്

Shubman Gill Tweet about Controversial Catch
, ഞായര്‍, 11 ജൂണ്‍ 2023 (09:44 IST)
വിവാദ ക്യാച്ചില്‍ അതൃപ്തി പരസ്യമാക്കി ശുഭ്മാന്‍ ഗില്‍. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ രണ്ടാം ഇന്നിങ്‌സില്‍ സ്‌കോട്ട് ബോളന്‍ഡിന്റെ പന്തില്‍ കാമറൂണ്‍ ഗ്രീനിന് ക്യാച്ച് നല്‍കിയാണ് ഗില്‍ പുറത്തായത്. ഗ്രീന്‍ എടുത്ത ക്യാച്ച് നിലത്ത് കുത്തിയിട്ടുണ്ടെന്ന് ദൃശ്യങ്ങളില്‍ നിന്ന് സംശയം ഉണര്‍ന്നിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ പരോക്ഷമായി ചോദ്യം ചെയ്യുകയാണ് ഗില്‍. 
 
ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നാണ് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. പന്ത് കൈക്കലാക്കിയ ശേഷം ഡൈവ് ചെയ്യുന്നതിനിടെ പന്ത് നിലത്ത് ഉരയുന്നതായാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ ദൃശ്യങ്ങള്‍ പലതവണ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ അത് ഔട്ടാണെന്ന് വിധിച്ചു. ഔട്ടായതിനു പിന്നാലെ ഗില്‍ താന്‍ പുറത്തായ ക്യാച്ചിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ലെന്‍സ് ഇമോജി ഇട്ടുകൊണ്ടാണ് ഗില്‍ ഇത് പോസ്റ്റ് ചെയ്തത്. 
ഓസ്ട്രേലിയയ്ക്ക് കപ്പ് നല്‍കാന്‍ വേണ്ടി അംപയര്‍മാരും പക്ഷപാതപരമായി പെരുമാറുകയാണോ എന്നാണ് ആരാധകരുടെ ചോദ്യം. ദൃശ്യങ്ങളില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ ബാറ്റര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കേണ്ട അംപയര്‍ എന്ത് തിടുക്കത്തിലാണ് ഗില്ലിനെ പുറത്താക്കിയതെന്നും ആരാധകര്‍ ചോദിക്കുന്നു. 19 പന്തില്‍ നിന്ന് 18 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഓസ്‌ട്രേലിയയ്‌ക്കൊരു കപ്പ് പദ്ധതിയാണോ'; ഗില്ലിന്റെ ക്യാച്ചില്‍ ആരാധകര്‍ കലിപ്പില്‍