Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ശുഭ്മാന്‍ ഗില്‍ കളിക്കില്ല

നാളെ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം

Shubman Gill will miss Indias second match
, ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (08:22 IST)
ഡെങ്കിപ്പനിയെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ശുഭ്മാന്‍ ഗില്ലിന് ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരവും നഷ്ടമാകും. ഒക്ടോബര്‍ 11 ബുധനാഴ്ച അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. മറ്റ് ഇന്ത്യന്‍ താരങ്ങളെല്ലാം ഡല്‍ഹിയില്‍ എത്തി. ഗില്‍ ചെന്നൈയില്‍ തന്നെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലെ സംഘം ഗില്ലിന്റെ ആരോഗ്യനില നിരീക്ഷിക്കുന്നുണ്ട്. ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ ഗില്ലിന് കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ടീം മാനേജ്‌മെന്റിന് ഇപ്പോള്‍ ഉള്ളത്. 
 
ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരം ഗില്ലിന് നഷ്ടമായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തിനായി ചെന്നൈയില്‍ എത്തിയപ്പോഴാണ് ഗില്ലിന് കടുത്ത പനി അനുഭവപ്പെട്ടത്. തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കി. അതേസമയം ആദ്യ ദിനങ്ങളേക്കാള്‍ ഗില്ലിന്റെ ആരോഗ്യനില പുരോഗതി പ്രാപിച്ചിട്ടുണ്ടെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. 
 
നാളെ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഉച്ചയ്ക്ക് രണ്ടിന് കളി ആരംഭിക്കും. ഗില്ലിന്റെ അസാന്നിധ്യത്തില്‍ ഇഷാന്‍ കിഷന്‍ ഓപ്പണറാകും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഫ്ഗാനിസ്ഥാനെതിരെയും കളിക്കില്ല, ഗില്ലിന്റെ തിരിച്ചുവരവ് വൈകും