ഐസിസി ഏകദിന ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി സിംബാബ്വെ ക്രിക്കറ്റ് താരമായ സിക്കന്ദര്‍ റാസ. കഴിഞ്ഞ കുറെ വര്‍ഷങ്ങള്‍ക്കിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ സിംബാബ്വെ താരമാണ് സിക്കന്ദര്‍ റാസ. ശ്രീലങ്കയ്‌ക്കെതിരെ ഹരാരെയില്‍ നടന്ന ഏകദിന മത്സരങ്ങളിലെ മികച്ച പ്രകടനമാണ് റാസയ്ക്ക് നേട്ടമായത്.
സീരീസില്‍ 2 അര്‍ധസെഞ്ചുറികളും പന്ത് കൊണ്ട് ടീമിന് മികച്ച സംഭാവനകളും നല്‍കാനായ റാസ 302 റേറ്റിംഗ് പോയന്റുകള്‍ നേടികൊണ്ട് അഫ്ഗാന്റെ മുഹമ്മദ് നബിയെയും അഫ്ഗാന്റെ അസ്മത്തുള്ള ഒമര്‍സായിയേയുമാണ് മറികടന്നത്.ഏകദിന ബൗളിങ് റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജാണ് ഒന്നാം സ്ഥാനത്ത്.