Select Your Language

Notifications

webdunia
webdunia
webdunia
webdunia

'എന്റെ സൂപ്പര്‍ഹീറോ...നിങ്ങള്‍ എല്ലായ്‌പ്പോഴും ക്യാപ്റ്റന്‍ കിങ്'; വൈകാരികം സിറാജിന്റെ വാക്കുകള്‍

Mohammed Siraj
, ചൊവ്വ, 18 ജനുവരി 2022 (15:27 IST)
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് നന്ദി പറഞ്ഞ് പേസ് ബൗളര്‍ മുഹമ്മദ് സിറാജ്. ഇതുവരെ നല്‍കിയ പിന്തുണയ്ക്കും പ്രചോദനങ്ങള്‍ക്കും നന്ദി പറയുന്നതായി സിറാജ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു. 
 
' എന്റെ സൂപ്പര്‍ഹീറോയ്ക്ക്, നിങ്ങളില്‍ നിന്ന് എനിക്ക് കിട്ടിയ പിന്തുണയ്ക്കും പ്രചോദനത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ എല്ലായ്‌പ്പോഴും എനിക്ക് സഹോദരനായിരുന്നു. എന്നെ വിശ്വാസത്തിലെടുത്തതിനും ആശ്രയിച്ചതിനും ഞാന്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. എന്റെ മോശം അവസ്ഥയിലും നിങ്ങള്‍ എന്നിലെ മികച്ചത് കണ്ടു. നിങ്ങള്‍ എല്ലായ്‌പ്പോഴും എന്റെ ക്യാപ്റ്റന്‍ കിങ് കോലിയാണ് ' സിറാജ് കുറിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിഷഭ് പന്ത് ടെസ്റ്റില്‍ വൈസ് ക്യാപ്റ്റനാകും ! ക്യാപ്റ്റന്‍സി രോഹിത്തിനോ അശ്വിനോ?