Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്യാപ്റ്റൻ സ്മിത്ത് കൂടുതൽ അപകടകാരി, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി രവിശാസ്ത്രി

ravi shastri
, ചൊവ്വ, 28 ഫെബ്രുവരി 2023 (20:24 IST)
ബോർഡർ- ഗവാസ്കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റ് മത്സരത്തിനിറങ്ങും മുൻപ് ടീം ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പരിശീലകൻ രവിശാസ്ത്രി. ക്യാപ്റ്റൻ്റെ തൊപ്പിയണിയുമ്പോൾ സ്റ്റീവ് സ്മിത്ത് കൂടുതൽ അപകടകാരിയാകുമെന്നാണ് ശാസ്ത്രി പറയുന്നത്. പരമ്പരയിൽ തൻ്റെ പതിവ് ഫോമിലേയ്ക്കുയരാൻ സ്മിത്തിനായിട്ടില്ല. പരമ്പരയ്ക്കിടെ നായകൻ പാറ്റ് കമ്മിൻസിൻ്റെ അമ്മയുടെ കാൻസർ മൂർച്ഛിച്ചതിനെ തുടർന്നാണ് ഉപനായകനായ സ്റ്റീവ് സ്മിത്തിന് ടീമിനെ നയിക്കാനുള്ള ചുമതല കൈവന്നത്.
 
ക്യാപ്റ്റനായി സ്മിത്ത് വരുമ്പോൾ താരത്തിൻ്റെ പ്രകടനം കൂടുതൽ മികച്ചതാാകും. നായകനായുള്ള സ്മിത്തിൻ്റെ ശരാശരി നിങ്ങൾ നോക്കു അതിഗംഭീരമാണത്. ടീമിനെ നയിക്കുന്ന ഉത്തരവാദിത്വം താങ്ങാൻ പോന്ന താരമാണ് സ്മിത്ത്. നാഗ്പൂരിൽ ഫോമിൻ്റെ ചെറിയൊരു സ്പാർക്ക് സ്മിത്ത് കാണിച്ചിരുന്നു. എന്നാൽ ദില്ലിയിലെത്തിയപ്പോൾ 2 തവണയും അശ്വിന് മുന്നിൽ പരാജയപ്പെട്ടു. തെറ്റുകൾ തിരുത്തി വൻ സ്കോർ സ്വന്തമാക്കുന്ന ശീലമുള്ള താരമാണ് സ്മിത്ത്. ശാസ്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിഫ ദ ബെസ്റ്റ്: മെസ്സിയുടെയും സ്കലോണിയുടെയും വോട്ട് ഈ താരങ്ങൾക്ക്