Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി തർക്കം വേണ്ടല്ലോ, ഈ തലമുറയിലെ മികച്ചവൻ സ്മിത്ത് തന്നെയെന്ന് റിക്കി പോണ്ടിംഗ്

ഇനി തർക്കം വേണ്ടല്ലോ, ഈ തലമുറയിലെ മികച്ചവൻ സ്മിത്ത് തന്നെയെന്ന് റിക്കി പോണ്ടിംഗ്

അഭിറാം മനോഹർ

, വ്യാഴം, 30 ജനുവരി 2025 (14:43 IST)
ശ്രീലങ്കക്കെതിരായ ഗോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ടെസ്റ്റില്‍ 10,000 റണ്‍സ് എന്ന നാഴികകല്ല് പിന്നിട്ട ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനെ പ്രശംസിച്ച് മുന്‍ നായകന്‍ റിക്കി പോണ്ടിംഗ്. ടെസ്റ്റില്‍ 35മത്തെ സെഞ്ചുറി തികച്ച സ്മിത്തിനെ ഈ തലമുറയിലെ ഏറ്റവും മികച്ച താരമെന്ന് വിശേഷിപ്പിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ലെന്ന് സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് സംസാരിക്കവെ പോണ്ടിംഗ് പറഞ്ഞു.
 
സ്മിത്തിനെ ഈ തലമുറയിലെ മികച്ച താരമെന്ന് പറഞ്ഞാല്‍ ആരെങ്കിലും തര്‍ക്കിക്കുമെന്ന് തോന്നുന്നില്ല. ജോ റൂട്ടാണ് മറ്റൊരു താരം. കെയ്ന്‍ വില്യംസണിന്റെ റെക്കോര്‍ഡുകളും മികച്ചത്ാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അവിശ്വസനീയമായ രീതിയിലാണ് റൂട്ട് കളിക്കുന്നത്. അഞ്ചോ ആറോ വര്‍ഷം മുന്‍പ് വരെ വിരാട് കോലിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ആ സമയത്ത് നാല് പേരില്‍ ഏറ്റവും താഴെ ജോ റൂട്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിറ്റെ 19 സെഞ്ചുറികളാണ് റൂട്ട് അടിച്ചുകൂട്ടിയത്. 
 
അതുകൊണ്ട് തന്നെ മികച്ച താരമാരാണെന്ന് ഇംഗ്ലീഷുകാരോട് ചോദിച്ചാല്‍ റൂട്ട് എന്നും ന്യൂസിലന്‍ഡ് കാരോട് ചോദിച്ചാല്‍ വില്യംസണെന്നും ഓസ്‌ട്രേലിയക്കാരോട് ചോദിച്ചാല്‍ സ്മിത്ത് എന്നുമാകും ഉത്തരം. എന്നാല്‍ സ്മിത്തിന്റെ കണക്കുകള്‍ മാത്രം നോക്കിയാല്‍ മതി അവന്‍ തന്നെയാണ് മികച്ച താരമെന്ന് വ്യക്തമാകും. റിക്കി പോണ്ടിംഗ് പറഞ്ഞു.
 
ശ്രീലങ്കക്കെതിരായ ആദ്യ ടെസ്റ്റിലെ സെഞ്ചുറിയോറ്റെ കരിയറില്‍ കളിച്ച 115 ടെസ്റ്റുകളില്‍ നിന്നും 35 സെഞ്ചുറികളും 41 അര്‍ധസെഞ്ചുറികളും ഉള്‍പ്പടെ 10,103 റണ്‍സാണ് സ്മിത്തിനുള്ളത്. ഓസീസ് താരങ്ങളില്‍ 13,378 റണ്‍സുള്ള റിക്കി പോണ്ടിംഗ്, 11,174 റണ്‍സുള്ള അലന്‍ ബോര്‍ഡര്‍, 10,927 റണ്‍സുള്ള സ്റ്റീവ് വോ എന്നിവരാണ് സ്മിത്തിന് മുന്നിലുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Delhi vs Railways, Ranji Trophy Match: രഞ്ജി കളിക്കാന്‍ കോലി ഇറങ്ങി, ആവേശക്കടലായി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം; സ്‌കോര്‍ കാര്‍ഡ് നോക്കാം