Webdunia - Bharat's app for daily news and videos

Install App

കോലിയോ സ്മിത്തോ? ആരാണ് കേമൻ; കണക്കുകൾ പറയുന്നത് ഇങ്ങനെ

അഭിറാം മനോഹർ
വ്യാഴം, 23 ജനുവരി 2020 (14:12 IST)
ഇന്ത്യൻ ആരാധകരെ വളരെയധികം ആവേശത്തിലാഴ്ത്തികൊണ്ടാണ് ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിച്ചത്. ആദ്യ മത്സരത്തിൽ പത്ത് വിക്കറ്റിന്റെ പരാജയമേറ്റുവാങ്ങിയ ഇന്ത്യ വളരെ ശക്തമായാണ് പരമ്പരയിലേക്ക് മടങ്ങിവന്നത്. ഓസീസിനെതിരെ വിരാട് കോലി മിന്നും പ്രകടനത്തോടെ പരമ്പരയിലെ താരമായപ്പോള്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ഇവരിൽ ആരാണ് കേമനെന്ന ചർച്ചകളും വ്യാപകമായിരിക്കുകയാണ്.
 
കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ടെസ്റ്റിൽ വിരാട് കോലിയേക്കാൾ ഒരൽപ്പം മുന്നിലാണ് സ്മിത്ത്. കോലി 84 ടെസ്റ്റില്‍ നിന്ന് 54.97 ശരാശരിയില്‍ 7202 റൺസാണ് നേടിയിട്ടുള്ളത്. 27 സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയുമാണ് കോലി ഇത്രയും മത്സരങ്ങളിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നതെങ്കിൽ 73 മത്സരങ്ങൾ കളിച്ചിട്ടുള്ള സ്മിത്ത് 62.84 ശരാശരിയില്‍ നേടിയത് 7227 റണ്‍സാണ്. ഇതിൽ 26 സെഞ്ച്വറിയും 29 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു.
 
എന്നാൽ എകദിനത്തിലും ടി20യിലും സ്മിത്തിനേക്കാൾ കേമൻ കോലിയാണ്. 245 ഏകദിനം കളിച്ച കോലി 59.85 ശരാശരിയില്‍ 11792 റണ്‍സ് നേടിയിട്ടുണ്ട്. ഇതിൽ 42 സെഞ്ച്വറിയും 57 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. എന്നാൽ ഏകദിനത്തിൽ 121 മത്സരങ്ങൾ കളിച്ച സ്മിത്ത് 42.96 ശരാശരിയില്‍ നേടിയത് 4039 റണ്‍സാണ്. ഇതിൽ 9 സെഞ്ച്വറിയും 24 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു.
 
ടി20 ക്രിക്കറ്റിന്റെ കാര്യം പരിഗണിക്കുകയാണെങ്കിൽ സ്മിത്തിനേക്കാൾ വളരെ മുന്നിലാണ് ഇന്ത്യൻ നായകൻ. 78 ടി20 മത്സരങ്ങളിൽ നിന്നും 52.72 റൺസ് ശരാശരിയിൽ 2689 റൺസാണ് കോലിയുടെ സമ്പാദ്യം. ഇതിൽ 24 അർധസെഞ്ച്വറികൾ ഉൾപ്പെടുന്നു. മറുവശത്ത് 36 മത്സരം മാത്രം കളിച്ച സ്മിത്തിന് 27.47 ശരാശരിയിൽ 577 റൺസ് മാത്രമാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Australia vs West Indies 2nd Test: ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വിന്‍ഡീസ്; അതിവേഗം വീഴ്ത്തണം എട്ട് വിക്കറ്റുകള്‍ !

India vs England 2nd Test: സിറാജ് 'ബുംറയായി'; സൂക്ഷിച്ചുകളിച്ചാല്‍ ഇന്ത്യക്ക് ജയിക്കാം

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

India vs England 2nd Test, Day 2: ബുംറയില്ലെങ്കിലും വിക്കറ്റ് വീഴും; ഇന്ന് നിര്‍ണായകം, റൂട്ട് 'ടാസ്‌ക്'

അടുത്ത ലേഖനം
Show comments