അഭ്യൂഹങ്ങൾക്ക് വിരാമം, വിവാഹം വേണ്ടെന്ന് വെച്ചെന്ന് സ്മൃതി മന്ദാന, സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥന

അഭിറാം മനോഹർ
ഞായര്‍, 7 ഡിസം‌ബര്‍ 2025 (15:00 IST)
ഇന്ത്യന്‍ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകന്‍ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചത് രാജ്യമാകെ വലിയ വാര്‍ത്തയായിരുന്നു. സ്മൃതിയുടെ അച്ഛന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് വിവാഹം മാറ്റിവെയ്ക്കുന്നതെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ വിവാഹം മാറ്റിവെച്ചതിന് പിന്നാലെ പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. പലാഷ് മറ്റൊരു സ്ത്രീയുമായി ബന്ധം പുലര്‍ത്തി സ്മൃതിയെ പറ്റിക്കുകയായിരുന്നുവെന്ന അഭ്യൂഹങ്ങളും പരന്നിരുന്നു. ഇപ്പോഴിതാ വിവാഹം വേണ്ടെന്ന് വെച്ചതായി സ്ഥിരീകരണം നേരിട്ട് നല്‍കിയിരിക്കുകയാണ് സ്മൃതി.
 
 തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ താരം തന്നെയാണ് ഈ വിവരം നേരിട്ട് ആരാധകരെ അറിയിച്ചത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി എന്റെ ജീവിതത്തെ പറ്റിയുള്ള പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. ഈ അവസരത്തില്‍ പ്രതികരിക്കേണ്ടത് പ്രധാനമാണെന്ന് തോന്നുന്നു. സ്വകാര്യത നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. എങ്കിലും ഈ വിവാഹം വേണ്ടെന്ന് വെച്ചതായി വ്യക്തമാക്കുന്നു. ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് ഈ വിഷയം ഇവിടെ അവസാനിപ്പിക്കണമെന്നും മാന്യമായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യാന്‍ ഇടം നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.
 
 എന്നെ സംബന്ധിച്ച് എപ്പോഴും രാജ്യത്ത് പ്രതിനിധീകരിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനും ട്രോഫികള്‍ നേടാനും ആഗ്രഹിക്കുന്നു. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. മുന്നോട്ട് പോകാനുള്ള സമയമായി. സ്മൃതി മന്ദാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സുഹൃത്തെന്നാൽ ഇങ്ങനെ വേണം, മോശം സമയത്ത് സ്മൃതിക്കൊപ്പം നിൽക്കണം, ബിബിഎൽ കളിക്കാനില്ലെന്ന് ജെമീമ റോഡ്രിഗസ്

WTC : ഇന്ത്യയ്ക്കിനി ബാക്കിയുള്ളത് 9 ടെസ്റ്റുകൾ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുമോ?, സാധ്യതകൾ എന്തെല്ലാം

Gautam Gambhir: ഗംഭീര്‍ തുടരട്ടെ, മാറ്റാനൊന്നും പ്ലാനില്ല; രണ്ടുംകല്‍പ്പിച്ച് ബിസിസിഐ

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

Suriyah 47 : ആവേശത്തിന് ശേഷം ജിത്തു മാധവൻ, സൂര്യ ചിത്രത്തിൽ നസ്ലെനും

കളിയുമായി ബന്ധമില്ലാത്തവർ അഭിപ്രായം പറയരുത്, ഡൽഹി ക്യാപ്പിറ്റൽസ് ഉടമയെ വിമർശിച്ച് ഗംഭീർ

ജൂനിയർ ഹോക്കി ലോകകപ്പ് സെമിഫൈനൽ: ഇന്ത്യ ഇന്ന് ജർമനിക്കെതിരെ

കഴിഞ്ഞ 2-3 വർഷമായി ഇങ്ങനെ കളിക്കാനായില്ല, ഇപ്പോൾ ആത്മവിശ്വാസമുണ്ട്, എല്ലാം ഒത്തുവന്നത് പോലെ: വിരാട് കോലി

Rohit sharma: വേണ്ട മോനെ, കഴിച്ചാൽ തടിയനാകും, ജയ്സ്വാൾ നീട്ടിയ കേക്ക് കഴിക്കാതെ രോഹിത്

അടുത്ത ലേഖനം
Show comments