Webdunia - Bharat's app for daily news and videos

Install App

ജോത്സ്യനാണോ? ,സഞ്ജു ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി അടിച്ചതോടെ ഡിവില്ലിയേഴ്‌സിന്റെ പ്രവചനത്തെ ആഘോഷമാക്കി സോഷ്യല്‍ മീഡിയ

Webdunia
ശനി, 23 ഡിസം‌ബര്‍ 2023 (12:40 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് മലയാളി താരം സഞ്ജു സാംസണിന് അവസരം ലഭിച്ചത്. രണ്ടാം ഏകദിനത്തില്‍ ബാറ്റിംഗിനിറങ്ങിയ സഞ്ജു വെറും 12 റണ്‍സിന് മടങ്ങിയതോടെ താരത്തിനെതിരായ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ പരമ്പരയിലെ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സെഞ്ചുറി സ്വന്തമാക്കിയ സഞ്ജു ഇന്ത്യയ്ക്ക് ഏകദിന പരമ്പര നേടികൊടുക്കുകയും ചെയ്തു.
 
രാജ്യാന്തരതലത്തിലെ താരത്തിന്റെ ആദ്യ സെഞ്ചുറി പ്രകടനമാായിരുന്നു ഇത്. ഇതോടെ മത്സരത്തിലെ താരമായും സഞ്ജു തിരെഞ്ഞെടുക്കപ്പെട്ടു. സഞ്ജു ദക്ഷിണാഫ്രിക്കയില്‍ സെഞ്ചുറി നേടിയതോടെ ഏകദിന പരമ്പരയ്ക്ക് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ എ ബി ഡിവില്ലിയേഴ്‌സ് താരത്തിനെ പറ്റി നടത്തിയ പ്രവചനം ആഘോഷമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.
 
ബൗണ്‍സുള്ള ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിയ്ക്ക് അനുയോജ്യമാണെന്നും ബൗണ്‍സും സ്വിംഗുമുള്ള ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ബാറ്റര്‍മാര്‍ പരീക്ഷക്കപ്പെടുമെങ്കിലും സഞ്ജുവിനെ പോലുള്ളവര്‍ക്ക് റണ്‍സ് കണ്ടെത്തുന്നതില്‍ വിഷമമുണ്ടാകില്ലെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. ഇതിന് പുറമെ വിക്കറ്റ് കീപ്പറായും സഞ്ജുവിനെ പ്രയോജനപ്പെടുത്താമെന്നതും ഇന്ത്യയ്ക്ക് ഗുണകരമാണെന്നും ഡിവില്ലിയേഴ്‌സ് വ്യക്തമാക്കിയിരുന്നു. ഈ പ്രവചനം അപ്പാടെ സത്യമായതോടെയാണ് എബിഡിയുടെ വാക്കുകളെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments