Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീതുപ്പുന്ന പന്തുകളുമായി ട്വന്റി20 ക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് സൊഹൈല്‍ തന്‍വീര്‍ !

സൊഹൈല്‍ തന്‍വീറിന്‍റെ മാരക ബൌളിംഗ്

Sohail Tanvir
ഗയാന , വ്യാഴം, 31 ഓഗസ്റ്റ് 2017 (10:14 IST)
വെസ്റ്റ് ഇന്‍ഡീസുകാരുടെ 'ഐപിഎല്‍' ആയ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മാരക ബൌളിംഗ് പ്രകടനവുമായി മുന്‍ പാക്കിസ്ഥാന്‍ താരം സൊഹൈല്‍ തന്‍വീര്‍. ഗയാന ആമസോണ്‍ വാരിയേഴ്‌സിനു വേണ്ടി നാല് ഓവറില്‍ വെറും മൂന്നു റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ തന്‍വീര്‍ ട്വന്റി20 ക്രിക്കറ്റിലെ പുതിയ റെക്കോര്‍ഡിനും ഉടമയായി.   
 
തീതുപ്പുന്ന പന്തുകളുമായി തന്‍വീര്‍ നിറഞ്ഞാടിയപ്പോള്‍ മല്‍സരത്തില്‍ ബാര്‍ബഡോസ് ട്രൈഡന്റ്‌സിനെ 99 റണ്‍സിനു തകര്‍ത്ത ഗയാന ആമസോണ്‍ വാരിയേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കുകയും ചെയ്തു. വിന്‍ഡീസിന്റെ ഡ്വെയിന്‍ സ്മിത്ത്, ഇംഗ്ലണ്ടിന്റെ ഒയിന്‍ മോര്‍ഗന്‍, ന്യൂസീലന്‍ഡിന്‍റെ കെയ്ന്‍ വില്യംസന്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരെയാണ് തന്‍വീര്‍ പുറത്താക്കിയത്. 
 
വീഡിയോ കാണാം:

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണി ഗ്രൌണ്ടിലെത്തിയതോടെ കോഹ്‌ലി പരിശീലനം നിര്‍ത്തി; ഉടന്‍ ‘ഹെലികോപ്‌റ്റര്‍’ പറന്നു!