Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഒരു തീരുമാനത്തിലെത്താറായിട്ടില്ല'; ബുംറയുടെ പരുക്കിനെ കുറിച്ച് സൗരവ് ഗാംഗുലി, ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ലെന്നും ബിസിസിഐ അധ്യക്ഷന്‍

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരുക്കേറ്റത്

Sourav ganguly about Jasprit Bumrah's injury
, ശനി, 1 ഒക്‌ടോബര്‍ 2022 (08:16 IST)
ജസ്പ്രീത് ബുംറ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് പുറത്തായെന്ന് ഇപ്പോള്‍ ഉറപ്പിക്കാന്‍ സാധിക്കില്ലെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പരുക്കിനെ തുടര്‍ന്ന് ബുംറ ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 
 
' ലോകകപ്പിന് ഇനിയും കുറച്ച് നാള്‍ കൂടി ഉണ്ട്. എടുത്തുചാടേണ്ട ആവശ്യമില്ല. നമുക്ക് നോക്കാം,' ഗാംഗുലി പറഞ്ഞു. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ബുംറയ്ക്ക് പരുക്കേറ്റത്. ശക്തമായ പുറംവേദനയെ തുടര്‍ന്ന് താരം ചികിത്സ തേടുകയായിരുന്നു. ഇപ്പോള്‍ പൂര്‍ണ വിശ്രമത്തിലാണ് താരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20 കരിയറിൽ ഡെക്കാവുന്നത് ഇതാദ്യം, ആർഷദീപിന് മുന്നിൽ അടിയറവ് പറഞ്ഞ് ഡേവിഡ് മില്ലർ