Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ആ രണ്ടു പേരെ തിരിച്ചെടുക്കണം, കളിപ്പിക്കണം’; കോഹ്‌ലിക്ക് നിര്‍ദേശവുമായി ഗാംഗുലി

‘ആ രണ്ടു പേരെ തിരിച്ചെടുക്കണം, കളിപ്പിക്കണം’; കോഹ്‌ലിക്ക് നിര്‍ദേശവുമായി ഗാംഗുലി

മെര്‍ലിന്‍ സാമുവല്‍

ന്യൂഡൽഹി , ശനി, 28 സെപ്‌റ്റംബര്‍ 2019 (19:01 IST)
ട്വന്റി-20 ലോകകപ്പ് ലക്ഷ്യം വെച്ച് ബാറ്റിംഗ് ഓര്‍ഡര്‍ ശക്തിപ്പെടുത്താനാണ് സ്‌പിന്‍ ബോളര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‍വേന്ദ്ര ചാഹലിനെയും മാനേജ്‌മെന്റ് പുറത്തിരുത്തിയത്. ഇവര്‍ക്ക് പകരമായി ഓള്‍ റൌണ്ട് മികവുള്ള രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരെയാണ് വിരാട് കോഹ്‌ലി പരീക്ഷിക്കുന്നത്.

ഇന്ത്യയുടെ സ്ഥിരം ബോളര്‍മാരായ ജസ്‌പ്രിത് ബുമ്ര, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ബാറ്റിംഗ് പ്രകടനം  മോശമാണ്. മൂവര്‍ സംഘത്തില്‍ ഭൂവി മാത്രമാണ് മോശമല്ലാത്ത പ്രകടനം നടത്തുക. ഈ സാഹചര്യത്തില്‍ ടീമില്‍ എത്തപ്പെടുന്ന സ്‌പിന്നര്‍മാര്‍ ബാറ്റിംഗ് മികവുള്ളവരാകണം എന്ന ലക്ഷ്യത്തോടെയാണ് ജഡേജ, പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍ എന്നിവരെ ടീം പരീക്ഷിക്കുന്നത്.

ഈ പരീക്ഷണത്തില്‍ കാര്യമില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് മുന്‍ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. അടുത്ത വര്‍ഷത്തെ ട്വന്റി-20 ലോകകപ്പില്‍ കുൽദീപിനെയും ചാഹലിനെയും കളിപ്പിക്കേണ്ടത് അത്യാവശ്യമാണ്. നിലവില്‍ ഇവരെ ടീമില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുന്നത് താല്‍ക്കാലികം മാത്രമാണെന്നാണ് ഞാന്‍ കരുതുന്നത്. രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ എന്നീ രണ്ട് ഇടംകയ്യൻ സ്പിന്നർമാരെ ടീമിന് ആവശ്യമില്ലെന്നും ഗാംഗുലി പറഞ്ഞു.

ക്യാപ്‌റ്റന്‍ കോഹ്‌ലി സഹതാരങ്ങളെ വിശ്വാസത്തിലെടുത്ത് ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബുമ്രയുടെ പരുക്ക് അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യ സെലക്‍ടര്‍; ആരാധകര്‍ ആശങ്കയില്‍