Webdunia - Bharat's app for daily news and videos

Install App

സൗരവ് ഗാംഗുലി വലംകൈയന്‍ ബാറ്റ്‌സ്മാനായിരുന്നു! പിന്നീട് സംഭവിച്ചത്

Webdunia
വ്യാഴം, 8 ജൂലൈ 2021 (09:59 IST)
മുന്‍ ഇന്ത്യന്‍ നായകനും ഇപ്പോഴത്തെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ഇന്ന് 49-ാം ജന്മദിനം ആഘോഷിക്കുകയാണ്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു ഗാംഗുലി. എന്നാല്‍, ഗാംഗുലി യഥാര്‍ഥത്തില്‍ ഒരു വലംകൈയന്‍ ബാറ്റ്‌സ്മാനായിരുന്നു എന്ന കാര്യം എത്രത്തോളം പേര്‍ക്ക് അറിയാം? 
 
ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ ഗാംഗുലി വലംകൈയന്‍ ആയിരുന്നു. മൂത്ത സഹോദരന്‍ സ്‌നേഹാഷിഷ് ഗാംഗുലിയും ക്രിക്കറ്റ് കളിക്കാരനായിരുന്നു. സഹോദരന്‍ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആയതിനാല്‍ പിന്നീട് ഗാംഗുലിയും ഇടംകൈ പരീക്ഷിക്കുകയായിരുന്നു. സ്‌നേഹാഷിഷില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഗാംഗുലി ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ആകുന്നത്. എന്നാല്‍, ഗാംഗുലി ബൗള്‍ ചെയ്യുന്നത് വലംകൈ കൊണ്ടാണ്. മറ്റ് എല്ലാ കാര്യങ്ങളിലും സൗരവ് വലംകൈയനാണ്. ബാറ്റിങ്ങില്‍ മാത്രമാണ് ഗാംഗുലി ഇടംകൈ ഉപയോഗിക്കുന്നത്. 

ആരാധകരുടെ പ്രിയപ്പെട്ട ദാദ ഇന്ന് 49-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1972 ജൂലൈ എട്ടിനാണ് ഗാംഗുലിയുടെ ജനനം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മനോഭാവം മാറ്റുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗാംഗുലി. 
 
1992 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ഗാംഗുലി ആദ്യമായി ഇന്ത്യന്‍ ടീമിലേക്ക് വിളിക്കപ്പെടുന്നത്. എന്നാല്‍, ആ പരമ്പരയില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. പിന്നീട് ടീമില്‍ ഇടം പിടിക്കാന്‍ നാല് വര്‍ഷത്തെ കാത്തിരിപ്പ്. 1996 ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു. ഇന്ത്യയ്ക്കായി സെഞ്ചുറി നേടിയാണ് ഗാംഗുലി ക്രിക്കറ്റ് കരിയര്‍ ആരംഭിക്കുന്നത്. 
 
ടെസ്റ്റിലും ഏകദിനത്തിലും നാല്‍പ്പതില്‍ കൂടുതല്‍ ശരാശരിയുടെ ബാറ്റ്‌സ്മാനാണ് സൗരവ് ഗാംഗുലി. ഇന്ത്യയ്ക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റ് മത്സരങ്ങളും ഗാംഗുലി കളിച്ചു. ഏകദിനത്തില്‍ 41.02 ശരാശരിയോടെ 11,363 റണ്‍സും ടെസ്റ്റില്‍ 42.17 ശരാശരിയോടെ 7,212 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലുമായി 38 സെഞ്ചുറികളും ഗാംഗുലി നേടിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏഷ്യ കപ്പ് കിരീടവും കൊണ്ട് ഹോട്ടല്‍ മുറിയിലേക്ക് പോയി പാക് മന്ത്രി; വിചിത്ര നടപടി, ഇന്ത്യ പരാതി നല്‍കും

Sanju Samson: ഇന്ത്യയെ ജയിപ്പിച്ച സഞ്ജുവിന്റെ 24 റണ്‍സ്; ഈ കൂട്ടുകെട്ട് ഇല്ലായിരുന്നെങ്കില്‍ തോല്‍വി !

Asia Cup 2025: 'അയാളുടെ കൈയില്‍ നിന്ന് ഞങ്ങള്‍ക്ക് കപ്പ് വേണ്ട'; വെറും കൈയോടെ ഇന്ത്യയുടെ ആഘോഷപ്രകടനം

Jasprit Bumrah vs Haris Rauf: 'പോയി തരത്തില്‍ കളിക്ക് റൗഫേ'; പാക് താരത്തിന്റെ കുറ്റി തെറിപ്പിച്ച് ബുംറയുടെ 'ഷോക്ക്' (വീഡിയോ)

India vs Pakistan: ആവേശം വാനോളം, ഏഷ്യ കപ്പ് ഇന്ത്യക്ക്; പാക്കിസ്ഥാന്‍ വീണ്ടും തോറ്റു

അടുത്ത ലേഖനം
Show comments