Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്‍ ഉപേക്ഷിച്ചു

IPL 2021
, ചൊവ്വ, 4 മെയ് 2021 (13:17 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2021 സീസണ്‍ ഉപേക്ഷിച്ചു. സീസണിലെ പകുതി മത്സരങ്ങള്‍ പൂര്‍ത്തിയായെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇനി തുടരേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. ഐപിഎല്‍ ഉപേക്ഷിച്ചതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല അറിയിച്ചു. 
 
ഐപിഎല്‍ കളിക്കുന്ന കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് സീസണ്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരബാദ് താരം വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര, ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജി തുടങ്ങിയ പ്രമുഖര്‍ക്കെല്ലാം ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മത്സരങ്ങള്‍ തുടരേണ്ടതില്ലെന്ന് ബിസിസിഐ തീരുമാനിച്ചു. വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ആശങ്ക: ഐപിഎൽ റദ്ദാക്കേണ്ട സാഹചര്യമില്ലെന്ന് ഫ്രാഞ്ചൈസികൾ