ടി 20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം ഞെട്ടലോടെയാണ് താന്‍ കേട്ടതെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കോലിയില്‍ ബിസിസിഐ യാതൊരു സമ്മര്‍ദവും ചെലുത്തിയിട്ടില്ലെന്ന് ഗാംഗുലി വ്യക്തമാക്കി. ആജ് തക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പുറത്തുനിന്ന് നോക്കുമ്പോള്‍ ഇന്ത്യന്‍ നായകസ്ഥാനം വളരെ നല്ല കാര്യമായി തോന്നും. വലിയ ബഹുമാനമൊക്കെ ലഭിക്കും. പക്ഷേ, ഇത് വളരെ വലിയ ഉത്തരവാദിത്തമാണ്. താരത്തിന്റെ മാനസിക-ശാരീരിക ആരോഗ്യത്തെ ഇത് ബാധിക്കും. ഏറെ സമ്മര്‍ദമുണ്ടാകും. വിരാട് ഒരു മനുഷ്യനാണ്, യന്ത്രമല്ല. അദ്ദേഹത്തിനു സമ്മര്‍ദങ്ങള്‍ ഉണ്ടാകും. നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം അദ്ദേഹം വ്യക്തിപരമായി സ്വീകരിച്ചതാണ്. ബിസിസിഐ യാതൊരു സമ്മര്‍ദവും ഇക്കാര്യത്തില്‍ ചെലുത്തിയിട്ടില്ല,' ഗാംഗുലി പറഞ്ഞു.