Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്റ്റമ്പ്സും ബ്രെവിസും പുറത്ത്, പക്ഷേ ഡികോക്ക് മുതൽ മില്ലർ വരെയുള്ള ടീം അപകടകാരികൾ, ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കൻ ടീം ഇങ്ങനെ

South africa
, ചൊവ്വ, 5 സെപ്‌റ്റംബര്‍ 2023 (20:27 IST)
ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. പ്രധാനതാരങ്ങളെല്ലാം തന്നെ ടീമില്‍ ഇടം പിടിച്ചപ്പോള്‍ യുവതാരങ്ങളായ ഡെവാള്‍ഡ് ബ്രെവിസ്, ട്രിസ്റ്റണ്‍ സ്റ്റമ്പ്‌സ് എന്നിവര്‍ക്ക് ടീമില്‍ ഇടം പിടിക്കാന്‍ സാധിച്ചില്ല. അതേസമയം മുതിര്‍ന്ന താരങ്ങളായ ക്വിന്റണ്‍ ഡികോക്ക്, റീസ എന്റിക്‌സ്, എയ്ഡന്‍ മാക്രം എന്നിവരടങ്ങുന്ന ശക്തമായ നിരയാണ് ദക്ഷിണാഫ്രിക്കയുടേത്.
 
തെംബ ബവുമായാണ് ടീം നായകന്‍. കേശവ് മഹാരാജും തബ്രീസ് ശംസിയുമാണ് ടീമിലെ പ്രധാന സ്പിന്നര്‍മാര്‍. ബാറ്റിംഗില്‍ പരിചയസമ്പന്നനായ ഡേവിഡ് മില്ലര്‍ മധ്യനിരയിലും ക്വിന്റണ്‍ ഡികോക്ക് ഓപ്പണിംഗിലും ഇറങ്ങുന്ന ടീം ശക്തമാണ്. ബൗളിംഗില്‍ കഗിസോ റബാഡ,ആന്റിച്ച് നോര്‍ജെ,മാര്‍ക്കോ ജാന്‍സണ്‍,ലുങ്കി എന്‍ഗിഡി എന്നിങ്ങനെ ശക്തമായ നിരയാണ് ദക്ഷിണാഫ്രിക്കയുടേത്. ഹെന്റിച്ച് ക്ലാസന്‍, റീസ ഹെന്റിക്‌സ്, എയ്ഡന്‍ മാര്‍ക്രം എന്നിവരുടെ സാന്നിധ്യവും ടീമിനെ കരുത്തരാക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുറത്തെ ബഹളങ്ങൾ കാര്യമാക്കാറില്ല, ലോകകപ്പ് ടീമിലുള്ളത് നിലവിൽ ലഭ്യമായവരിൽ ഏറ്റവും മികച്ചവർ: രോഹിത് ശർമ