Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക്കിസ്ഥാനെ തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍

148 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 39.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു

South Africa

രേണുക വേണു

, ഞായര്‍, 29 ഡിസം‌ബര്‍ 2024 (17:39 IST)
South Africa

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ദക്ഷിണാഫ്രിക്ക. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചത്. സെഞ്ചൂറിയനില്‍ നടന്ന ടെസ്റ്റില്‍ രണ്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 
 
148 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ 39.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. നായകന്‍ തെംബ ബാവുമ 78 പന്തില്‍ 40 റണ്‍സും ഏദന്‍ മാര്‍ക്രം 63 പന്തില്‍ 37 റണ്‍സും നേടി. കഗിസോ റബാദ 26 പന്തില്‍ 31 റണ്‍സെടുത്ത് വാലറ്റത്ത് രക്ഷകനായി. 
 
സ്‌കോര്‍ കാര്‍ഡ് 
 
പാക്കിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സ് - 211/10
 
ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സ് - 301/10 
 
പാക്കിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സ് - 237/10 
 
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സ് - 150/8
 
ഒന്നാം ഇന്നിങ്‌സിലും ബാറ്റിങ്ങില്‍ തിളങ്ങിയ മാര്‍ക്രം (144 പന്തില്‍ 89) ആണ് കളിയിലെ താരം. പാക്കിസ്ഥാന്‍ ബൗളര്‍ മുഹമ്മദ് അബ്ബാസ് രണ്ടാം ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തി. 
 
ഓസ്‌ട്രേലിയയോ ഇന്ത്യയോ ആയിരിക്കും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരാളികള്‍ ആകുക. ആദ്യമായാണ് ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതില്‍പരം വേറൊരു നാണക്കേടുണ്ടോ !; രോഹിത് ശര്‍മയേക്കാള്‍ ബോളുകള്‍ നേരിട്ട് ഓസ്‌ട്രേലിയയുടെ പതിനൊന്നാമന്‍