സഞ്ജുവിന് ശേഷം ഒരാളെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ സാധിച്ചോ?, സഞ്ജുവല്ല ആരായാലും കൂടെ നില്‍ക്കും: കെസിഎയ്ക്ക് ശ്രീശാന്തിന്റെ മറുപടി

അഭിറാം മനോഹർ
വ്യാഴം, 6 ഫെബ്രുവരി 2025 (18:51 IST)
കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള പ്രശ്‌നത്തില്‍ സഞ്ജു സാംസണിനെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്. സഞ്ജുവായാലും സച്ചിനായാലും നിതീഷായാലും അവര്‍ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും കെസിഎ അവരുടെ അധികാരം പ്രയോഗിക്കട്ടെയെന്നും ശ്രീശാന്ത് പ്രതികരിച്ചു.
 
സഞ്ജുവിന് ശേഷം ഒരു താരത്തെയെങ്കിലും ദേശീയ ടീമിലെത്തിക്കാന്‍ കെസിഎയ്ക്ക് സാധിച്ചോ?, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കളിക്കാരെ ഇറക്കിയാണ് കെസിഎ കളിപ്പിക്കുന്നത്. ഇത് മലയാളി താരങ്ങളോടുള്ള അനാദരവാണ്. സഞ്ജുവല്ല നിതീഷോ സച്ചിനോ ആരായാലും ഞാന്‍ എന്റെ സഹതാരങ്ങള്‍ക്കൊപ്പം നില്‍ക്കും. ഇതേപറ്റി എന്താണ് പറയേണ്ടത് എന്ന് എനിക്കറിയില്ല. പ്രതികരണം പോലും അര്‍ഹിക്കുന്ന വിഷയമല്ല ഇത്. അവര്‍ അധികാരം പ്രയോഗിക്കട്ടെ, ഞാന്‍ തെറ്റൊന്നും തന്നെ ചെയ്തിട്ടില്ല. ശ്രീശാന്ത് പറഞ്ഞു.
 
എം ഡി നിതീഷ്, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി എന്നിങ്ങനെ ഒരുപിടി താരങ്ങള്‍ കേരളത്തില്‍ നിന്നുണ്ട്. ഇവര്‍ക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കാനായി കെസിഎ എന്താണ് ചെയ്യുന്നത്. നമ്മുടെ താരങ്ങള്‍ക്കായി ഒന്ന് സംസാരിക്കാന്‍ പോലും അവര്‍ തയ്യാറല്ല. കഴിഞ്ഞ ആഭ്യന്തര സീസണില്‍ മികച്ച പ്രകടനം നടത്തിയ സച്ചിന്‍ ബേബിക്ക് എന്തുകൊണ്ട് ദുലീപ് ട്രോഫി ടീമില്‍ ഇടം കിട്ടിയില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും താരങ്ങളെ കൊണ്ടുവന്ന് കളിപ്പിക്കുന്നത് ദേശീയ ടീമിലെത്താന്‍ മോഹിക്കുന്ന മലയാളിതാരങ്ങളോടുള്ള അനാദരവ് കൊണ്ടല്ലെ.
 
 കെസിഎ അവര്‍ക്ക് മാത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എനിക്ക് സംസാരിക്കാന്‍ എല്ലാ അവകാശവുമുണ്ട്. കാര്യങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ എനിക്കും മറ്റ് ക്രിക്കറ്റ് താരങ്ങള്‍ക്കുമെതിരെ അവര്‍ നടപടിയെടുക്കുമോ. ശ്രീശാന്ത് ചോദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Shreyas Iyer: സൂര്യകുമാർ യാദവിന്റെ ക്യാപ്റ്റൻസി തെറിക്കും; പുതിയ നായകൻ ആരെന്നോ?

Jitesh Sharma : എന്താണ് നടക്കുന്നതെന്ന് ഒരു ബോധവുമില്ല, വീണ്ടും ഉത്തരവാദിത്തമില്ലാത്ത പ്രകടനവുമായി ജിതേഷ് ശർമ്മ, ആർസിബി കുരുക്കിൽ

ഐപിഎല്ലിൽ 1110 ദിവസങ്ങൾക്ക് ശേഷം ഡക്കായി മടങ്ങി കോലി, കോലിയെ ഞെട്ടിച്ചത് പ്രിൻസ് യാദവിന്റെ 140.4 കിലോമീറ്റർ വേഗതയുള്ള 'സ്‌ക്രീമർ'

ബൗളിങ്ങ് വേണ്ട, ബാറ്റും ചെയ്യണ്ട, പിന്നെ എന്തിനാണ് സാർ ഇമ്പാക്ട് പ്ലെയർ: ശാർദൂൽ താക്കൂറിനെ ഇമ്പാക്റ്റ് സബ്ബാക്കിയതിൽ വിമർശനം

Suryakumar Yadav: എല്ലാം തികഞ്ഞവനിൽ നിന്ന് ടീമിനു ഭാരമാകുന്ന അവസ്ഥയിലേക്ക് ! സൂര്യകുമാർ യാദവിന്റെ പതനം

എല്ലാം കാണുക

ഏറ്റവും പുതിയത്

India Squad for ODI Series: സഞ്ജു ചിത്രത്തിൽ പോലുമില്ല; ഗില്ലിന്റെ ഉപനായകനായി ശ്രേയസ്, രണ്ടാം വിക്കറ്റ് കീപ്പർ ഇഷാൻ

India Test Squad: കെ.എൽ.രാഹുൽ ടെസ്റ്റ് ടീം ഉപനായകൻ

Sanju Samson : ആദ്യ സീസണിലെ തലയ്ക്ക് മുകളിൽ സഞ്ജു, ധോനിയുടെ റെക്കോർഡ് തകർത്തു

വെറുതെ കൊണ്ടുവന്നതല്ലല്ലോ, റുതുവിനെ മാറ്റി സഞ്ജു നായകനാവട്ടെ, പുതിയ ചർച്ചയ്ക്ക് തിരികൊളുത്തി മുൻതാരം

അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും, ഏകദിനത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ സഞ്ജു

അടുത്ത ലേഖനം
Show comments