Webdunia - Bharat's app for daily news and videos

Install App

തോൽ‌വിയുടെ കാരണം അതാണ്, പക്ഷേ തോറ്റത് നന്നായി എന്ന് ശ്രേയസ് അയ്യർ !

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2020 (11:48 IST)
ദുബായ്: കിങ്സ് ഇലവന്‍ പഞ്ചാബിനോട് തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഡൽഹി ക്യാപിറ്റൽസ് നായകൻ ശ്രേയസ് അയ്യർ കൂളാണ്. പഞ്ചാബിനെതിരെ തോറ്റത് നന്നായി എന്നാണ് ശ്രേയസ് അയ്യരുടെ അഭിപ്രായം. അതിന് കൃത്യമായ കാരണവും ഡൽഹി ക്യാപ്റ്റൻ പറയുന്നുണ്ട്. ഈ തോൽവി ടീമിലെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് കാട്ടിത്തന്നും എന്നും അതുകൊണ്ട് തന്നെ തോൽവി ഗുണം ചെയ്യും എന്നുമാണ് ശ്രേയസ് അയ്യർ പറയുന്നത്. 
 
'ഈ തോൽവിയിൽനിന്നും പാഠങ്ങൾ ഉൾക്കൊള്ളാൻ സാധിയ്ക്കും. വലിയ വിജയങ്ങൾ നേടുന്നതിനാൽ ടീമിലെ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് അറിയാൻ സാധിച്ചിരുന്നില്ല. പഞ്ചാബിനെതിരെയുള്ള തോൽവി എല്ലാ പ്രശ്നങ്ങളെയും ഞങ്ങൾക്ക് കാണിച്ചുതന്നു. അതുകൊണ്ട് അടുത്ത മത്സരത്തിൽ ഡൽഹിയിൽനിന്നും മികച്ച കളി തന്നെ കാണാനാകും. കൊൽക്കത്തയ്ക്കെതിരായ അടുത്ത മത്സരം ഡൽഹി ജയിയ്ക്കും.  
 
തോൽവിയെ ഞങ്ങൾ കൃത്യമായി വിലയിരുത്തും, ഫീൽഡിങ്ങാണ് ഡൽഹിയിലെ പ്രധാന പ്രശ്നം. ഇതാണ് ഈ തോൽവിയ്ക്കും കാരണമായത്. ആ പ്രശ്നങ്ങൾ എല്ലാം അടുത്ത മത്സരത്തിന് മുൻപായി തന്നെ പരിഹരിയ്ക്കും' ശ്രേയസ് അയ്യർ പറഞ്ഞു. മത്സരത്തിൽ ഡൽഹി വലിയ ഫീൽഡിങ് പിഴവുകൾ തന്നെ വരുത്തിയിരുന്നു. ഗ്ലെൻ മാക്സ്‌വെല്ലിനെ റണ്ണൗട്ടാക്കാനുള്ള അവസരം ശിഖർ ധവാനും, നിക്കോളാസ് പൂരാനെ ഔട്ടാക്കാനുള്ള അവസരം ഋഷഭ് പന്തും ദീപക് ഹൂഡയെ പുറത്താക്കാനുള്ള ക്യാച്ച്‌ മാര്‍ക്ക്‌സ് സ്റ്റോയിനിസും നഷ്ടപ്പെടുത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

അവന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ നിരാശപ്പെടുമായിരുന്നു, ഇന്ത്യന്‍ ടീം സെലക്ഷനെ വിമര്‍ശിച്ച് അശ്വിന്‍

ജോ റൂട്ടിന് ആഷസിൽ സെഞ്ചുറി നേടാനായില്ലെങ്കിൽ എംസിജിയിലൂടെ നഗ്നനായി നടക്കുമെന്ന് മാത്യു ഹെയ്ഡൻ

Sanju Samson: 'ഇത് സഞ്ജുവിനുള്ള പണിയോ'; ആരാധകര്‍ കണ്‍ഫ്യൂഷനില്‍, കാരണം ഇതാണ്

കോലിയ്ക്കും സച്ചിനും ഇടമില്ല, ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടെസ്റ്റ് ഇലവനുമായി വിസ്ഡൻ മാഗസിൻ

വില കുറച്ച് കാണരുത്, ലോകത്തെ ഏറ്റവും മികച്ച സ്പിന്നർ ഞങ്ങൾക്കൊപ്പം, ഇന്ത്യ- പാക് മത്സരത്തിന് മുൻപെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക് കോച്ച്

അടുത്ത ലേഖനം
Show comments