Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ചാക്കോ ബോബന്റെ നിഴലിനായി നയൻതാര പ്രതിഫലം കുറച്ചു ?

കുഞ്ചാക്കോ ബോബന്റെ നിഴലിനായി നയൻതാര പ്രതിഫലം കുറച്ചു ?

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഒക്‌ടോബര്‍ 2020 (11:11 IST)
വീണ്ടും മലയാളസിനിമയിലേക്ക് തിരിച്ചെത്തുകയാണ് നയൻതാര. കുഞ്ചാക്കോ ബോബനും തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാറും 12 വർഷത്തിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. ട്വൻറി 20 എന്ന സിനിമയിലെ ഒരു ഗാനരംഗത്തായിരുന്നു അവസാനമായി ഇരുവരെയും ഒന്നിച്ച് കണ്ടത്. അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്യുന്ന 'നിഴൽ' അടിപൊളി ത്രില്ലർ ആയിരിക്കും. ഇപ്പോഴിതാ ഈ സിനിമയ്ക്കായി നയൻതാര പ്രതിഫലം കുറച്ചു എന്നാണ് റിപ്പോർട്ട്.
 
അതേസമയം ചിത്രത്തിൻറെ ഷൂട്ടിംഗ് ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എസ് സഞ്ജീവാണ് തിരക്കഥയൊരുക്കുന്നത്. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും നിർവഹിക്കുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനി, ടെന്‍റ്പോള്‍ മൂവീസ്, മെയ്‍ലോഞ്ച് ഫിലിം ഹൗസ് എന്നിവയുടെ ബാനറുകളില്‍ ആന്‍റോ ജോസഫ്, ബാദുഷ, ഫെല്ലിനി ടി പി, ജിനേഷ് ജോസ്, അഭിജിത്ത് എം പിള്ള എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

“ആ തിരക്കഥ ആവേശമുണര്‍ത്തുന്നത്” - അണ്‍‌ലോക്കിനെപ്പറ്റി മംമ്‌ത