Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യരുടെ അഴിഞ്ഞാട്ടം, ഒപ്പം നിറഞ്ഞാടി ഗില്ലും: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചന

അയ്യരുടെ അഴിഞ്ഞാട്ടം, ഒപ്പം നിറഞ്ഞാടി ഗില്ലും: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റിന് ശുഭസൂചന
, ഞായര്‍, 24 സെപ്‌റ്റംബര്‍ 2023 (16:55 IST)
ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍ത്തടക്കി ഇന്ത്യന്‍ ബാറ്റര്‍മാര്‍. ടോസ് നേടി ബൗളിംഗ് തിരെഞ്ഞെടുത്ത ഓസ്‌ട്രേലിയയ്ക്ക് ഇന്നിങ്ങ്‌സിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദിനെ പുറത്താക്കാന്‍ സാധിച്ചെങ്കിലും പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് രണ്ടാം വിക്കറ്റില്‍ കൂട്ടിചേര്‍ത്തത്. ഏറെ നാള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ അയ്യര്‍ സെഞ്ചുറിയോടെ തന്റെ മടങ്ങിവരവ് അവിസ്മരണീയമാക്കി.
 
90 പന്തുകളില്‍ നിന്നും 105 റണ്‍സ് നേടിയ അയ്യര്‍ മാറ്റ് ഷോര്‍ട്ടിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. 11 ഫോറും 3 സിക്‌സുമടങ്ങുന്നതായിരുന്നു അയ്യരുടെ ഇന്നിങ്ങ്‌സ്. 97 പന്തില്‍ നിന്നും 104 റണ്‍സാണ് ഗില്‍ നേടിയത്. 6 ഫോറും 4 സിക്‌സുമടങ്ങുന്നതായിരുന്നു ഗില്ലിന്റെ പ്രകടനം.
ഏഷ്യാകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ഏകദിന സീരീസിലെ ആദ്യ മത്സത്തിലും ഇന്ത്യ വിജയിച്ചിരുന്നു. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഓപ്പണറായ ശുഭ്മന്‍ ഗില്ലും മധ്യനിര താരങ്ങളായ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും ഫോമിലായത് ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അച്ഛന്റെ വഴിയെ മകനും, സമിത് ദ്രാവിഡ് കര്‍ണാടക അണ്ടര്‍ 19 ടീമില്‍