Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

കെയിൻ വില്യംസണെ സൺറൈസേഴ്സ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്

SRH
, വ്യാഴം, 10 നവം‌ബര്‍ 2022 (12:23 IST)
ന്യൂസിലൻഡ് നായകനായ കെയ്ൻ വില്യംസണെ ഐപിഎൽ ഫ്രാഞ്ചൈസിയായ സൺറൈസേഴ്സ് ഹൈദരാബാദ് റിലീസ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ സീസണിലെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ തുടർന്നാണ് 2015 മുതൽ ടീമിനൊപ്പമുള്ള വില്യംസണെ റിലീസ് ചെയ്യാൻ സൺറൈസേഴ്സ് തീരുമാനിച്ചത്. അടുത്ത മാസം നടക്കാനിരിക്കുന്ന മിനിലേലത്തിന് മുന്നോടിയായി ഈ മാസം 15നാണ് ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ അവസാനപട്ടിക നൽകേണ്ടത്.
 
32 കാരനായ കെയ്ൻ വില്യംസൺ 2015ലാണ് ആദ്യമായി സൺറൈസേഴ്സിലെത്തിയത്. തുടർന്ന് ടീം നായകനാകുകയും ചെയ്തു. കഴിഞ്ഞ തവണ വില്യംസണിൻ്റെ നായകത്വത്തിൽ എട്ടാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്. ഡിസംബർ 23ന് കൊച്ചിയിലാണ് 2023 ഐപിഎൽ സീസണിനുള്ള താരലേലം നടക്കുന്നത്. 95 കോടി രൂപയാണ് ഓരോ ടീമിനും മിനിലേലത്തിൽ ചിലവാക്കാനാവുക.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭുവനേശ്വറിന് മുന്നിൽ മുട്ടുമടക്കുമോ ബട്ട്‌ലർ, ജോസേട്ടൻ്റെ പേടിസ്വപ്ന ഭുവനേശ്വർ കുമാറെന്ന് കണക്കുകൾ