Select Your Language

Notifications

webdunia
webdunia
webdunia
webdunia

തീയുണ്ടകളെ കൂളായി അതിര്‍ത്തി കടത്തി ! ശ്രീലങ്കയ്ക്ക് 'കുശാല്‍'; പാക്കിസ്ഥാന് ജയിക്കാന്‍ 345 റണ്‍സ്

കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ എന്നിവരുടെ സെഞ്ചുറികളാണ് ശ്രീലങ്കയ്ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്

Sri Lanka vs Pakistan World Cup Match Live Updates
, ചൊവ്വ, 10 ഒക്‌ടോബര്‍ 2023 (18:02 IST)
ലോകകപ്പിലെ എട്ടാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത് 345 റണ്‍സ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് നേടി. ഹൈദരബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം.  
 
കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ എന്നിവരുടെ സെഞ്ചുറികളാണ് ശ്രീലങ്കയ്ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. അതിശയകരമായ ഫോം തുടരുന്ന കുശാല്‍ മെന്‍ഡിസ് വെറും 77 പന്തില്‍ 122 റണ്‍സ് നേടി. 14 ഫോറും ആറ് സികസും അടങ്ങുന്ന വെടിക്കെട്ട് ഇന്നിങ്‌സായിരുന്നു മെന്‍ഡിസിന്റേത്. സമരവിക്രമ 89 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും സഹിതം 108 റണ്‍സെടുത്തു. പതും നിസങ്ക അര്‍ധ സെഞ്ചുറി (61 പന്തില്‍ 51) നേടി. 
 
പാക്കിസ്ഥാന്റെ പേരുകേട്ട പേസ് നിരയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു മെന്‍ഡിസും സമരവിക്രമയും ചേര്‍ന്ന്. ഹസന്‍ അലി 10 ഓവറില്‍ 71 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഹാരിസ് റൗഫ് 10 ഓവറില്‍ 64 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി. ഒന്‍പത് ഓവറില്‍ 66 റണ്‍സ് വഴങ്ങിയ ഷഹീന്‍ അഫ്രീദിക്ക് ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്തെറിയുന്നതിനു തൊട്ടുമുന്‍പ് മാറിനിന്ന് ജോ റൂട്ട്, മുസ്തഫിസുര്‍ അടിതെറ്റി വീണു; വീഡിയോ