Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാന്‍ എന്തിന് കോലിയെ അഭിനന്ദിക്കണം'; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു ശ്രീലങ്കന്‍ നായകന്റെ മറുപടി

ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ കുശാല്‍ മെന്‍ഡിസിനോട് കോലിയുടെ സെഞ്ചുറിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്

Sri Lankan Captain Kushal Mendis refused to Congratulate Kohli
, തിങ്കള്‍, 6 നവം‌ബര്‍ 2023 (15:55 IST)
ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി വിരാട് കോലി സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ലോക റെക്കോര്‍ഡിന് ഒപ്പം എത്തിയിരിക്കുകയാണ്. 49-ാം ഏകദിന സെഞ്ചുറിയാണ് കോലി ഇന്നലെ കൊല്‍ക്കത്തയില്‍ നേടിയത്. കോലിയുടെ സെഞ്ചുറിയെ കുറിച്ചുള്ള ചോദ്യത്തിനു ശ്രീലങ്കന്‍ നായകന്‍ കുശാല്‍ മെന്‍ഡിസ് മറുപടി നല്‍കിയതാണ് ഇപ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. 
 
ബംഗ്ലാദേശിനെതിരായ മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഒരു മാധ്യമപ്രവര്‍ത്തകന്‍ കുശാല്‍ മെന്‍ഡിസിനോട് കോലിയുടെ സെഞ്ചുറിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. 
 
മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം: വിരാട് കോലി 49-ാം ഏകദിന സെഞ്ചുറി നേടിയിരിക്കുന്നു. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ താങ്കള്‍ ആഗ്രഹിക്കുന്നോ? 
 
കുശാല്‍ മെന്‍ഡിസിന്റെ മറുപടി: ഞാന്‍ എന്തിനാണ് അദ്ദേഹത്തെ അഭിനന്ദിക്കേണ്ടത്? 
ബംഗ്ലാദേശിനെതിരായ മത്സരത്തെ കുറിച്ചും ശ്രീലങ്കയുടെ ലോകകപ്പ് പ്രകടനത്തെ കുറിച്ചും ചോദിക്കേണ്ടതിനു പകരം കോലിയെ കുറിച്ചുള്ള അനവസരത്തിലുള്ള ചോദ്യമാണ് ശ്രീലങ്കന്‍ നായകനെ ചൊടിപ്പിച്ചത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡികോക്കിന് തൊട്ടുപിന്നിൽ സച്ചിനെയും പിന്നിലാക്കാം, ലോകകപ്പിൽ കോലി കുതിപ്പ്