അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

അഭിറാം മനോഹർ
വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (11:27 IST)
ഏഷ്യാകപ്പില്‍ അഫ്ഗാനെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ ശ്രീലങ്കന്‍ താരം ദുനിത് വെല്ലാലെഗെ പന്തെറിഞ്ഞത് പിതാവ് മരിച്ച വിവരം അറിയാതെ. മത്സരത്തില്‍ ആദ്യ 3 ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയെ വെല്ലാലെഗെയുടെ അവസാന ഓവറില്‍ അഫ്ഗാന്‍ താരം മുഹമ്മദ് നബി അഞ്ച് സിക്‌സ് തുടര്‍ച്ചയായി അടിച്ചിരുന്നു.
 
മത്സരത്തില്‍ 6 വിക്കറ്റിന്റെ ആധികാരികമായ വിജയം ശ്രീലങ്ക സ്വന്തമാക്കിയതിന് ശേഷമാണ് ശ്രീലങ്കന്‍ പരിശീലകന്‍ സനത് ജയസൂര്യയും ടീം മാനേജറും പിതാവിന്റെ മരണവാര്‍ത്ത അറിയിച്ചത്. ഹൃദയാഘാതം മൂലമാണ് വെല്ലാലെഗെയുടെ പിതാവ് സുരംഗ വെല്ലാലെഗെ മരിച്ചതെന്നാണ് വിവരം. മത്സരത്തിലെ സമ്മാനദാനചടങ്ങുകള്‍ക്ക് പിന്നാലെ ടീം വിട്ട വെല്ലാലെഗെ കുടുംബത്തിനൊപ്പം ചേരാനായി കൊളംബോയിലേക്ക് പോയി.
 
ഇതോടെ ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ വെല്ലാലെഗെ മത്സരിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. നാളെ ബംഗ്ലാദേശിനെതിരെയും 23ന് പാകിസ്ഥാനെതിരെയും 26ന് ഇന്ത്യക്കെതിരെയുമാണ് ശ്രീലങ്കയുടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍.ശ്രീലങ്കയ്ക്കായി ഏഷ്യാകപ്പിലെ ആദ്യ മത്സരമാണ് വെല്ലാലെഗെ ഇന്നലെ അഫ്ഗാനെതിരെ കളിച്ചത്. ശ്രീലങ്കയുടെ പുതിയ താരങ്ങളില്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള യുവതാരമാണ് 22കാരനായ വെല്ലാലെഗെ.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

David Miller: കോലിക്കൊപ്പം കളിക്കാന്‍ ഡേവിഡ് മില്ലര്‍ എത്തുമോ? വേണം ലിവിങ്സ്റ്റണിനു പകരക്കാരന്‍

അണ്ണനില്ലെങ്കിലും ഡബിൾ സ്ട്രോങ്ങ്, അർമേനിയക്കെതിരെ 9 ഗോൾ അടിച്ചുകൂട്ടി പോർച്ചുഗൽ

Shubman Gill: ഗിൽ സുഖം പ്രാപിക്കുന്നു, ആശുപത്രി വിട്ടു, ഗുവാഹത്തി ടെസ്റ്റ് കളിക്കുന്നത് സംശയം

World Test Championship Point Table: തോല്‍വിയില്‍ എട്ടിന്റെ പണി; പോയിന്റ് ടേബിളില്‍ ശ്രീലങ്കയേക്കാള്‍ താഴെ

'കയറി പോ'; ഇന്ത്യന്‍ താരത്തെ അപമാനിച്ച് പാക് ബൗളറുടെ ആഘോഷപ്രകടനം (വീഡിയോ)

അടുത്ത ലേഖനം
Show comments