ജീവിതത്തിൽ ഒരു സ്പിന്നറും എന്നോടിത് ചെയ്‌തിട്ടില്ല, ഞാൻ അതിന് അനുവദിച്ചിട്ടില്ല, എന്നാൽ: സ്മിത്ത് പറയുന്നു

Webdunia
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (14:09 IST)
ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്ര അശ്വിനുമായുള്ള പോരാട്ടത്തിൽ താൻ പിന്നിലായിപോയെന്ന് സമ്മതിച്ച് ഓസീസ് ബാറ്റിങ് താരവും ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാനുമായ സ്റ്റീവ് സ്മിത്ത്. അശ്വിൻ കാര്യങ്ങൾ തീരുമാനിക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയെന്നും ഒരു സ്പിന്നറും തനിക്ക് മേലെ ഇങ്ങനെ അധിപത്യം സ്ഥാപിച്ചിട്ടില്ലെന്നും സ്മിത്ത് പറഞ്ഞു.
 
അശ്വിനെതിരെ വേണ്ട രീതിയിൽ കളിക്കാൻ എനിക്കായില്ല. ഞാൻ അശ്വിന്റെ മേലെ സമ്മർദ്ദം സൃഷ്ടിക്കണമായിരുന്നു. എന്നാൽ കാര്യങ്ങൾ നേരെ എതിരായാണ് തിരിഞ്ഞത്,അശ്വിൻ എന്റെ മേലെ ആധിപത്യം സ്ഥാപിക്കുന്ന രീതിയിലേക്ക് മാറി. ഇതുവരെ ഒരു സ്പിന്നറെയും അതിന് ഞാൻ അനുവദിച്ചിട്ടില്ല. കരിയറിൽ ഒരു സ്പിന്നറും എന്നോട് ഇങ്ങനെ ചെയ്‌തിട്ടില്ല: സ്മിത്ത് പറഞ്ഞു.
 
നേരത്തെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിലായിരുന്നുവെങ്കിലും ടെസ്റ്റിൽ ഇതുവരെ തന്റെ പേരിനൊത്ത പ്രകടനം കാഴ്‌ച്ചവെക്കാൻ ഓസീസ് താരത്തിനായിട്ടില്ല.അതേസമയം ഓസീസിനെതിരായ പരമ്പരയ്ക്ക് തിരിക്കുമ്പോൾ തന്നെ സ്മിത്തിന്റെ കാര്യം മനസ്സിലുണ്ടായിരുന്നുവെന്ന് അശ്വിൻ പറഞ്ഞു. സ്മിത്തിനെ പുറത്താക്കിയില്ലെങ്കിൽ ഓസീസിനെതിരെ കാര്യങ്ങൾ ഒരിക്കലും എളുപ്പമാകില്ലായിരുന്നു അശ്വിൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Australia vs Srilanka : ശങ്കയില്ലാതെ നിസങ്കയുടെ അടി, ഓസ്ട്രേലിയയെ ലോകകപ്പിൽ നിന്നും തുരത്തി ശ്രീലങ്ക

India vs Netherlands, T20 World Cup: ബുംറയ്ക്കു വിശ്രമം, സഞ്ജുവിനു അവസരം? ഇന്ത്യ നാളെ നെതര്‍ലന്‍ഡ്‌സിനെതിരെ

T20 World Cup 2026: സൂപ്പര്‍ എട്ട് കാണാതെ ഓസ്‌ട്രേലിയ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

നിനക്കൊന്നും ക്യാച്ച് പിടിക്കാനറിയില്ലെ, ഇഷാനോടും കുൽദീപിനോടും പൊട്ടിത്തെറിച്ച് ഹാർദ്ദിക്

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

എല്ലാം കാണുക

ഏറ്റവും പുതിയത്

സഞ്ജു ലോകോത്തര താരം, സാധാരണ ക്രിക്കറ്റ് ഷോട്ടുകൾ മാത്രമാണ് കളിച്ചത്: ഗൗതം ഗംഭീർ

ഡഗൗട്ടില്‍ ഇരുന്ന് കോലിയും രോഹിത്തും ചെയ്യുന്നത് കണ്ടിട്ടുണ്ട്, ഇതെന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസം, സന്തോഷം മറച്ചുവെയ്ക്കാതെ സഞ്ജു

തിലകിന്റെ സ്ഥാനത്തോ?, ഹ ഹ ഹ.. ഒടുവില്‍ സൂര്യയും തലകുനിച്ചു, സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ പറ്റി വാചാലനായി

T20 World Cup Semi Finals: ലോകകപ്പിൽ വീണ്ടും വരുമോ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനൽ?

Sanju Samson: കോലിയെ പിന്നിലാക്കി സഞ്ജുവിനു റെക്കോർഡ് !

അടുത്ത ലേഖനം
Show comments