Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരിക്ക് വീണ്ടും ഇന്ത്യയ്ക്ക് പ്രതിസന്ധി തീർക്കുന്നു; ബൗളിങ് പൂർത്തിയാക്കാതെ ഉമേഷ് യാദവ് മടങ്ങി

പരിക്ക് വീണ്ടും ഇന്ത്യയ്ക്ക് പ്രതിസന്ധി തീർക്കുന്നു; ബൗളിങ് പൂർത്തിയാക്കാതെ ഉമേഷ് യാദവ് മടങ്ങി
, തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (12:06 IST)
മെല്‍ബണ്‍: ഇന്ത്യൻ ടീമിനെ വിടാതെ പിന്തുടർന്ന് പരിക്ക്. ഇന്ത്യൻ സ്റ്റാർ പേസർ മുഹമ്മദ് ഷമി ആദ്യ ടെസ്റ്റിൽ പരിക്കിനെ തുടർന്ന് ടീമിൽനിന്നും പുറത്തായതീന് പിന്നാലെ രണ്ടാം ടെസ്റ്റിൽ രണ്ടാം ഇന്നിങ്സിൽ പരുക്കിനെ തുടർന്ന് ഉമേഷ് യാദവ് ബൗളിങ് പൂർത്തിയാക്കാതെ മടങ്ങി. ബൗൾചെയ്യവെ അടിതെറ്റി വീണ ഉമേശ് യാദവ് അസഹ്യമായ വേദനയെ തുടർന്ന് ഗ്രൗണ്ട് വിടുകയായിരുന്നു.  
 
മൂന്നാം ദിനത്തിൽ മികച്ചനിലയിൽ ബൗൾ ചെയ്യുകയായിരുന്ന ഉമേഷ് ഓസ്ട്രേലിയൻ ഓപ്പണൽ ജോ ബേൺസിനെ പുറത്താക്കിയിരുന്നു. പിന്നാലെ ബൗള്‍ ചെയ്യവെ ഫോളോത്രൂയ്ക്കിടെ ഉമേഷ് യാദവ് വീഴുകയായിരുന്നു. തുടർന്ന് വേദന അനുഭവപ്പെട്ടതോടെ ടീം ഫിസിയോ എത്തി പരിശോധിച്ചു, മെഡിക്കൽ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം താരം ഗ്രൗണ്ടിൽനിന്നും പിൻവാങ്ങി, മുടന്തി നടന്നാണ് ഉമേഷ് ഗ്രൗണ്ട് വിട്ടത്. തുടർന്ന് മുഹമ്മദ് സിറാജ് ആണ് ഓവറിലെ ബാക്കിയുള്ള പന്തുകൾ എറിഞ്ഞത്.
 
ഉമേഷ് യാദവിന്റെ പരിക്ക് സാരമുള്ളതാണെങ്കിൽ ഇന്ത്യയ്ക്ക് അത് കടുത്ത തിരിച്ചടിയാകും. കാരണം. ജസ്പ്രിത് ബുമ്രയ്ക്കൊപ്പം നിലവിൽ ഇന്ത്യൻ നിരയിലുള്ള ഏക പരിചയ സമ്പന്നനായ ബൗളർ ഉമേഷ യാദവ് മാത്രമാണ്. മുട്ടിലോ കണങ്കാലിലോ ആകാം ഉമേഷ് യദവിന് പരിക്ക് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം മെൽബൺ ടെസ്റ്റിൽ ഇന്ത്യ 131 റൺസിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെഞ്ച്വറിയുമായി നയിച്ച് നായകൻ, ഇന്ത്യയ്ക്ക് ലീഡ്