Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോലിയുടെ ഏത് കഴിവിനോടാണ് ആരാധന, വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്

കോലിയുടെ ഏത് കഴിവിനോടാണ് ആരാധന, വെളിപ്പെടുത്തലുമായി സ്റ്റീവ് സ്മിത്ത്
, ബുധന്‍, 3 ജൂണ്‍ 2020 (09:46 IST)
നിലവിൽ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ചവരെന്ന് വിശേഷിപ്പിക്കുന്ന രണ്ട് താരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോലിയും ഓസ്ട്രേലിയൻ താരമായ സ്റ്റീവ് സ്മിത്തും.ക്രിക്കറ്റ് ലോകത്ത് ഇവരിൽ ആരാണ് മികച്ചവൻ എന്ന ചർച്ച നടക്കുമ്പോൾ തനിക്ക് കോലിയിൽ ഏറ്റവും ആരാധന എന്തിനോടാണ് തോന്നിയിട്ടുള്ളതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്റ്റീവ് സ്മിത്ത്.
 
 താൻ ഏറെ ആരാധിക്കുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോലിയെന്ന് സ്മിത്ത് പറഞ്ഞു. അയാളുടെ റെക്കോഡുകൾ അവിശ്വസനീയമെന്നെ പറയാൻ കഴിയു. അദ്ദേഹത്തിന്റെ ക്രിക്കറ്റിനോടുള്ള പാഷൻ ഏറെ ആകർഷിച്ചിട്ടുണ്ട്.ഫിറ്റ്‌നസിന്റെ കാര്യത്തിലും കോലി ഏറെ മികവ് പുലർത്തുന്നുണ്ട്. എന്നാൽ കോലിയിൽ താൻ ഏറ്റവും ആരാധിക്കുന്ന കഴിവ് എന്താണെന്ന് ചോദിച്ചാല്‍ റണ്‍ ചേസില്‍ പുലര്‍ത്തുന്ന മികവായിരിക്കുമെന്ന് സ്മിത്ത് പറഞ്ഞു.ഏകദിനത്തില്‍ ഇന്ത്യ ജയിച്ച റണ്‍ ചേസുകളില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി നോക്കൂ, അവിസ്മരണീയം തന്നെയാണത് സ്മിത്ത് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറുത്ത വർഗക്കാർക്ക് വേണ്ടി ശബ്‌ദം ഉയർത്താൻ ക്രിക്കറ്റ് ലോകത്തിന് തോന്നുന്നില്ലേ? ആഞ്ഞടിച്ച് ഡാരൻ സമി