Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ഇന്ത്യയിൽ ജയിക്കുക എന്നത് ഞങ്ങൾക്ക് ആഷസ് നേടുന്നതിലും പ്രധാനം: രണ്ടും കൽപ്പിച്ച് സ്മിത്തും വാർണറും

steve smith
, ചൊവ്വ, 7 ഫെബ്രുവരി 2023 (16:48 IST)
എക്കാലവും വലിയ ആവേശം സൃഷ്ടിക്കുന്നവയാണ് ഇന്ത്യയും ഓസീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരകൾ. ഈഡൻ ഗാർഡൻസിലെ ലക്ഷ്മണിൻ്റെ അവിസ്മരണീയമായ ഇന്നിങ്ങ്സും ഗാബയിലെ ഇന്ത്യൻ വിജയവുമെല്ലാം പരമ്പരയുടെ ആവേശത്തെ വിളിച്ചോതുന്നതാണ്. അതിനാൽ തന്നെ ഇത്തവണയും പരമ്പരയ്ക്കായി ഇരുടീമുകളും ജീവന്മരണ പോരാട്ടം നടത്തുമെന്ന് ഉറപ്പാണ്.
 
ഇപ്പോഴിതാ ഇന്ത്യയിൽ പരമ്പര നേടുക എന്നത് ആഷസിലെ വിജയത്തേക്കാൾ ഓസീസിന് പ്രധാനമാണെന്നാണ് ഓസീസ് ടെസ്റ്റ് ടീം ഉപനായകൻ സ്റ്റീവ് സ്മിത്ത് പറയുന്നു. ഇന്ത്യയിൽ ഒരു ടെസ്റ്റ് മത്സരം വിജയിക്കുക എന്നത് തന്നെ പ്രയാസകരമാണ്. അപ്പോൾ ഒരു പരമ്പര തന്നെ വിജയിക്കാനാവുക എന്നാൽ അതെന്താണെന്ന് പറയാൻ പോലിമാകില്ല. ആ മലയുടെ മുകളിൽ ഞങ്ങൾക്ക് കയറാൻ സാധിച്ചാൽ അത് തീർച്ചയായും വലിയ കാര്യമായിരിക്കും. സ്മിത്ത് പറഞ്ഞു.
 
അതേസമയം ഇന്ത്യൻ പര്യടനത്തെയാണ് താൻ ഉറ്റുനോക്കുന്നതെന്നും ലോകത്തീലെ ഏറ്റവും മികച്ച സ്പിന്നർമാർക്കെതിരെയാണ് താൻ കളിക്കാൻ പോകുന്നത് എന്നത് തന്നിൽ ആവേശം ഉണർത്തുന്നതായും ഓസീസ് ഓപ്പണിംഗ് താരമായ ഡേവിഡ് വാർണർ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2004ൽ നാഗ്പൂരിൽ പച്ചപ്പുള്ള പിച്ചൊരുക്കി, പിച്ച് പേടിച്ച് ഗാംഗുലി പിന്മാറിയെന്ന് മുൻ ക്യൂറേറ്റർ കിഷോർ പ്രധാൻ