Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാറ്റില്‍ തട്ടിയ പന്ത് ഒരു ചായയൊക്കെ കുടിച്ച് നേരെ സ്റ്റംപില്‍; ക്രിക്കറ്റ് ആരാധകരെ ചിരിപ്പിച്ച് സ്മിത്തിന്റെ വിക്കറ്റ് (വീഡിയോ)

അതേസമയം സ്മിത്തിന്റെ പുറത്താകലാണ് ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ വലിയ ചിരി പടര്‍ത്തിയിരിക്കുന്നത്

Steve Smith

രേണുക വേണു

, വെള്ളി, 27 ഡിസം‌ബര്‍ 2024 (11:20 IST)
Steve Smith

മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 474 റണ്‍സാണ് നേടിയത്. നാലാമനായി ക്രീസിലെത്തിയ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയാണ് (197 പന്തില്‍ 140) ഓസീസ് ഇന്നിങ്‌സിന്റെ നെടുംതൂണ്‍. 13 ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു സ്മിത്തിന്റെ സെഞ്ചുറി ഇന്നിങ്‌സ്. 
 
അതേസമയം സ്മിത്തിന്റെ പുറത്താകലാണ് ക്രിക്കറ്റ് ഗ്രൂപ്പുകളില്‍ വലിയ ചിരി പടര്‍ത്തിയിരിക്കുന്നത്. ആകാശ് ദീപിന്റെ പന്തില്‍ ബൗള്‍ഡ് ആകുകയായിരുന്നു സ്മിത്ത്. എന്നാല്‍ പുറത്തായ രീതിയാണ് കോമഡിയായത്. 
 
സ്റ്റീവ് സ്മിത്തിന്റെ ബാറ്റില്‍ ഉരസിയ പന്ത് വളരെ സാവധാനം പോയി സ്റ്റംപ്‌സില്‍ തട്ടുകയായിരുന്നു. സ്മിത്ത് ക്രീസില്‍ നിന്ന് പുറത്തിറങ്ങിയാണ് ആകാശ് ദീപിന്റെ പന്ത് കളിച്ചത്. അതിനാല്‍ തന്നെ ഇന്‍സൈഡ് എഡ്‌ജെടുത്ത് പന്ത് സ്റ്റംപ്‌സിലേക്ക് നീങ്ങുമ്പോള്‍ അത് തടയാനും സ്മിത്തിനു സാധിച്ചില്ല. പന്തിന്റെ പോക്ക് സ്മിത്ത് നോക്കി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Star Sports India (@starsportsindia)

അത്ര വേഗതയില്‍ അല്ലാത്തതിനാല്‍ സ്റ്റംപ്‌സില്‍ തട്ടിയാലും ബെയ്ല്‍സ് വീഴില്ലെന്നാണ് സ്മിത്ത് കരുതിയത്. എന്നാല്‍ സ്റ്റംപ്‌സില്‍ ബോള്‍ തട്ടിയതിനു പിന്നാലെ ബെയ്ല്‍ വീണു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

KL Rahul vs Nathan Lyon: 'ഓപ്പണിങ് ഇറക്കാതിരിക്കാന്‍ മാത്രം എന്ത് തെറ്റാ നീ ചെയ്തത്'; കെ.എല്‍.രാഹുലിനെ പരിഹസിച്ച് ഓസീസ് താരം (വീഡിയോ)