Publish Date: Thu, 10 Sep 2020 (12:06 IST)
Updated Date: Thu, 10 Sep 2020 (12:11 IST)
മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണിനെ പ്രശംസിച്ച് ഓസീസ് സൂപ്പർ താരവും രാജസ്ഥാൻ റോയൽസിലെ സഹതാരവുമായ സ്റ്റീവ് സ്മിത്ത്. സഞ്ജു പ്രതിഭാധനനായ ക്രിക്കറ്ററാണെന്നാണ് സ്റ്റീവ് സ്മിത്ത് പറഞ്ഞത്. ഇൻസ്റ്റഗ്രാമിൽ ആരാധകരുമായി നടത്തിയ ചോദ്യോത്തരവേളയിലാണ് സ്മിത്തിന്റെ മറുപടി.
അതേസമയം ഇന്ത്യൻ നായകൻ വിരാട് കോലിയെ ഏകദിനത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്.ഇന്ത്യയുടെ പുതിയ സെൻസേഷനായ കെഎൽ രാഹുലിനെ ഗൺ പ്ലെയർ എന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്. ദക്ഷിണാഫ്രിക്കൻ ഇതിഹാസതാരമായ എബി ഡിവില്ലിയേഴ്‌സിനെ ഫ്രീക്ക് എന്നാണ് സ്മിത്ത് വിശേഷിപ്പിച്ചത്.