Webdunia - Bharat's app for daily news and videos

Install App

ഓസീസ് താരം സ്മിത്ത് ലിഫ്റ്റില്‍ കുടുങ്ങി; പുറത്തിറങ്ങിയത് ഒരു മണിക്കൂറിന് ശേഷം, ലിഫ്റ്റില്‍ കുടുങ്ങിയ കൂട്ടുകാരന് ചോക്ലേറ്റ് നല്‍കി ലബുഷെയ്ന്‍ (വീഡിയോ)

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (11:17 IST)
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത് ടീം ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി. ഏകദേശം ഒരു മണിക്കൂറാണ് താരം ലിഫ്റ്റില്‍ കുടുങ്ങിയത്. സ്മിത്തിനെ പുറത്തെത്തിക്കാന്‍ സഹതാരം മാര്‍നസ് ലബുഷെയ്ന്‍ അടക്കം പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ടെക്‌നീഷ്യന്‍ എത്തിയാണ് സ്മിത്തിനെ രക്ഷിച്ചത്. ഹോട്ടലിന്റെ മുകള്‍നിലയിലെ തന്റെ മുറിയിലേക്കു പോകാനാണു സ്മിത്ത് ലിഫ്റ്റ് ഉപയോഗിച്ചത്. വാതില്‍ തുറക്കാന്‍ പറ്റാതായതോടെ താരം ലിഫ്റ്റിനുള്ളില്‍ കുടുങ്ങി.
 
ലിഫ്റ്റില്‍ കുടുങ്ങിയ വിവരം സ്മിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ കയ്യിലെ മൊബൈല്‍ ഫോണിലൂടെ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയ ഓരോ നിമിഷത്തേയും കുറിച്ച് സ്മിത്ത് രസകരമായി വിവരിച്ചു. ലിഫ്റ്റില്‍ കുടുങ്ങിയ സ്മിത്തിന് സഹതാരം ലബുഷെയ്ന്‍ വാതിലിന്റെ ചെറിയ വിടവിലൂടെ ചോക്ലേറ്റ് നല്‍കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഒടുവില്‍ ഒരു മണിക്കൂറിനുശേഷം സ്മിത്ത് ലിഫ്റ്റിനു പുറത്തേക്കു കാലെടുത്തു വച്ചപ്പോള്‍ ഓസീസ് താരങ്ങള്‍ കയ്യടികളോടെയാണു വരവേറ്റത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐസിസി ചാമ്പ്യൻസ് ട്രോഫി: പാകിസ്ഥാൻ വേദിയാകുമോ? തീരുമാനം ഇന്ന്

Rishabh Pant: 'ഞങ്ങളുടെ തത്ത്വങ്ങളും അവന്റെ തത്ത്വങ്ങളും ഒന്നിച്ചു പോകണ്ടേ'; പന്തിന് വിട്ടത് കാശിന്റെ പേരിലല്ലെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ്

അവന് കാര്യമായ ദൗർബല്യമൊന്നും കാണുന്നില്ല, കരിയറിൽ 40ലധികം ടെസ്റ്റ് സെഞ്ചുറി നേടും, ഇന്ത്യൻ യുവതാരത്തെ പ്രശംസിച്ച് മാക്സ്വെൽ

ഹാ ഈ പ്രായത്തിലും എന്നാ ഒരിതാ..വിരാടിന്റെ ഈ മനോഭാവമാണ് ഓസീസിനില്ലാത്തത്, വാതോരാതെ പുകഴ്ത്തി ഓസീസ് മാധ്യമങ്ങള്‍

Pakistan vs zimbabwe: ബാബറിന്റെ പകരക്കാരനായെത്തി, ടെസ്റ്റിന് പിന്നാലെ ഏകദിനത്തിലും സെഞ്ചുറി നേട്ടവുമായി കമ്രാന്‍ ഗുലാം, സിംബാബ്വെയ്‌ക്കെതിരെ പാക് 303ന് പുറത്ത്

അടുത്ത ലേഖനം
Show comments