Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ ഓസീസ് പര്യടനം; ഏറ്റവും അപകടകാരിയാകുന്ന താരം ആരെന്നു പറഞ്ഞ് സ്‌റ്റീവ് വോ രംഗത്ത്

ഇന്ത്യയുടെ ഓസീസ് പര്യടനം; ഏറ്റവും അപകടകാരിയാകുന്ന താരം ആരെന്നു പറഞ്ഞ് സ്‌റ്റീവ് വോ രംഗത്ത്

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (16:50 IST)
ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏറ്റവും അപകടകാരിയായ താരം വിരാട് കോഹ്‌ലി ആയിരിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം സ്‌റ്റീവ് വോ. വലിയ വേദികളില്‍ അതിശയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്ന സച്ചിന്‍ തെന്‍‌ഡുല്‍ക്കര്‍, ബ്രയാന്‍ ലാറ എന്നിവരെ പോലെയാണ് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ കളിക്കുന്നതെന്നും വോ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ എത്തുന്ന ഇന്ത്യന്‍ ടീമില്‍ കോഹ്‌ലിയെ കൂടാതെ മികച്ച കളിക്കാരുണ്ട്. മോശം സാഹചര്യത്തിലൂടെയാണ് ഓസീസ് കടന്നു പോകുന്നതെങ്കിലും സ്വന്തം നാട്ടില്‍ അവരെ തോല്‍പ്പിക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും വോ വ്യക്തമാക്കി.

ലോകത്തെ ഏതു ടീമിനോടും കിടപിടിക്കുന്ന ബോളിംഗ് നിരയാണ് ഓസ്‌ട്രേലിയയ്‌ക്കുള്ളത്. അതിനാല്‍ ഓസീസ് ആദ്യം ബാറ്റ് ചെയ്യുകയും 350ന് അടുത്തോ അതിനു മുകളിലോ സ്‌കോര്‍ ചെയ്യുകയോ ചെയ്‌താല്‍ അവരെ തോല്‍‌പ്പിക്കുക ബുദ്ധിമുട്ടാകുമെന്നും വോ വ്യക്തമാക്കി.

കഴിഞ്ഞ 15 വര്‍ഷത്തിനിടെ വിദേശത്ത് പര്യടനം നടത്തുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച ടീമാണിതെന്ന പരിശീലകന്‍ രവി ശാസ്‌ത്രിയുടെ അഭിപ്രായത്തോടെ യോജിപ്പില്ലെന്നും ടീമില്‍ അനാവശ്യ സമ്മര്‍ദ്ദമുണ്ടാക്കാനേ  ഇത്തരം പരാമര്‍ശങ്ങള്‍ ഉപകരിക്കൂവെന്നും ഇഎസ്‌പിഎന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ വോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments