Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ധോണി സമ്മതിക്കില്ല; കോഹ്‌ലിയും രോഹിത്തും വിട്ടുവീഴ്‌ച ചെയ്യില്ല, ഭായ് ഞങ്ങളുടെ വല്യേട്ടന്‍’ - ഡ്രസിംഗ് റൂം രഹസ്യം പരസ്യപ്പെടുത്തി ചാഹല്‍

‘ധോണി സമ്മതിക്കില്ല; കോഹ്‌ലിയും രോഹിത്തും വിട്ടുവീഴ്‌ച ചെയ്യില്ല, ഭായ് ഞങ്ങളുടെ വല്യേട്ടന്‍’ - ഡ്രസിംഗ് റൂം രഹസ്യം പരസ്യപ്പെടുത്തി ചാഹല്‍

yuzvendra chahal
മുംബൈ , ബുധന്‍, 14 നവം‌ബര്‍ 2018 (18:45 IST)
ഡ്രസിംഗ് റൂമിലും ഗ്രൌണ്ടിലും യാതൊരു വിവാദങ്ങളും ഉണ്ടാകരുതെന്ന കര്‍ശന നിലപാടാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പിന്തുടരുന്നത്. ഇക്കാര്യത്തില്‍ യാതൊരു വിട്ടു വീഴ്‌ചയ്‌ക്കും ഒരുക്കമല്ല സീനിയര്‍ താരങ്ങളെന്നാണ് യുസ്‌വേന്ദ്ര ചാഹല്‍ വ്യക്തമാക്കുന്നത്.

ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് ഡ്രസിംഗ് റൂം രഹസ്യങ്ങള്‍ ചാഹല്‍ വെളിപ്പെടുത്തിയത്.

പുതിയ താരങ്ങള്‍ ടീമിലേക്ക് കടന്നു വരുമ്പോള്‍ അവര്‍ക്ക് യാതൊരു വിവേചനവും അനുഭവപ്പെടാന്‍ പാടില്ലെന്ന് സീനിയര്‍ താരങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ഒരു കുടുംബം പോലെ ടീമിനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് മഹേന്ദ്ര സിംഗ് ധോണി, രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി എന്നിവര്‍ക്ക് നിര്‍ബന്ധമുണ്ടെന്നും ചാഹല്‍ പറഞ്ഞു.

ഡ്രസിംഗ് റൂമിലെ ഈ അന്തരീക്ഷം ഇല്ലാതാക്കാന്‍ ധോണിയടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ ഒരിക്കലും സമ്മതിക്കില്ലെന്നും ചാഹല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

മൂത്ത ചേട്ടന്‍മാരുടെ സ്ഥാനത്ത് നിന്നു വേണം പുതിയ താരങ്ങളോട് ഇടപെഴകുവാന്‍ എന്നും ഡ്രസിംഗ് റൂം നമ്മുടെ  വീട് ആണെന്ന തോന്നല്‍ എല്ലാവരിലും ഉണ്ടാകണമെന്നും നിര്‍ബന്ധമുള്ള വ്യക്തിയാണ് ശിഖര്‍ ധവാനെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.

ഏത് താരത്തോടും എപ്പോള്‍ വേണമെങ്കിലും സംസാരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പുതിയ താരങ്ങളോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുക എന്നത് എല്ലാവരുടെയും കടമയാണെന്ന് ധോണിയക്കമുള്ള സീനിയര്‍ താരങ്ങള്‍ എപ്പോഴും പറയാറുണ്ടെന്നും ഇന്ത്യന്‍ സ്‌പിന്നര്‍ വ്യക്തമാക്കി.

ഡ്രസിംഗ് റൂമിലെ വല്യേട്ടന്‍ ധോണി ഭായിയാണ്. സ്‌റ്റമ്പിനു പിന്നില്‍ നിന്നുള്ള ധോണിയുടെ പിന്തുണ മാത്രമെ
എല്ലാവരും കാണുന്നുള്ളൂ. ഗ്രൌണ്ടിനു പുറത്തുള്ള അദ്ദേഹത്തിന്റെ പിന്തുണയും സഹായവും വിവരിക്കാന്‍ കഴിയില്ലെന്നും ചാഹല്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരിച്ചുവരവ് എന്നു പറഞ്ഞാല്‍ ഇതാണ്, അടിച്ചു തരിപ്പണമാക്കി കളഞ്ഞു; ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് വീണ്ടും