Publish Date: Sun, 16 Jan 2022 (12:28 IST)
Updated Date: Sun, 16 Jan 2022 (12:32 IST)
വിരാട് കോലി ടെസ്റ്റ് നായകസ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ ആരായിരിക്കണം പുതിയ നായകനെന്ന് ഇന്ത്യന്‍ ക്യാംപ് ആലോചിക്കുകയാണ്. സെലക്ടര്‍മാര്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് വിവരം. കോലിയുടെ പകരക്കാരനായി രോഹിത് ശര്‍മയോ കെ.എല്‍.രാഹുലോ ടെസ്റ്റ് നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇവര്‍ രണ്ട് പേരുമല്ല നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം നായകസ്ഥാനത്തിനു യോഗ്യരെന്ന് ഗവാസ്‌കര്‍ പറയുന്നു. റിഷഭ് പന്ത് ടെസ്റ്റ് നായകസ്ഥാനത്തേക്ക് വരണമെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. ടെസ്റ്റ് നായക പദവിയെന്ന ഭാരിച്ച ഉത്തരവാദിത്തം നല്‍കിയാല്‍ തന്റെ വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും പന്തിന് സാധിക്കുമെന്നാണ് ഗവാസ്‌കര്‍ പ്രത്യാശ പ്രകടിപ്പിച്ചത്.