Webdunia - Bharat's app for daily news and videos

Install App

'ഇന്ത്യയില്‍ അവരൊക്കെ വലിയ ദാദകളാണ്, വിദേശത്ത് പോയാല്‍ കഥ കഴിഞ്ഞു'; ദ്രാവിഡിനോട് രൂക്ഷമായി പ്രതികരിച്ച് ഗവാസ്‌കര്‍

ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയാണ് പരിശീലകന്‍ ദ്രാവിഡ് ചെയ്തത്

Webdunia
തിങ്കള്‍, 12 ജൂണ്‍ 2023 (08:57 IST)
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 209 റണ്‍സിന് ഓസ്‌ട്രേലിയയോട് തോറ്റതിനു പിന്നാലെ ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെയും ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെയും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. നാട്ടില്‍ കളിക്കുമ്പോള്‍ ഇന്ത്യന്‍ താരങ്ങളെല്ലാം ദാദകള്‍ ആണെന്നും എന്നാല്‍ വിദേശത്ത് കളിക്കാന്‍ പോകുമ്പോള്‍ മോശം പ്രകടനമാണ് സ്ഥിരമായി നടത്തുന്നതെന്നും സുനില്‍ ഗവാസ്‌കര്‍ വിമര്‍ശിച്ചു. എന്നാല്‍ ഗവാസ്‌കറിന്റെ വിമര്‍ശനങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കുകയാണ് പരിശീലകന്‍ ദ്രാവിഡ് ചെയ്തത്. വിദേശത്ത് കളിക്കുമ്പോള്‍ എല്ലാ ടീമുകളിലേയും താരങ്ങളുടെ അവസ്ഥ ഇത് തന്നെയാണെന്ന് ദ്രാവിഡ് പറഞ്ഞു. 
 
' മറ്റ് ടീമിലെ താരങ്ങളുടെ ശരാശരിയെ കുറിച്ചല്ല നമ്മള്‍ സംസാരിക്കുന്നത്. ഇപ്പോള്‍ നമ്മള്‍ സംസാരിക്കുന്നത് ഇന്ത്യന്‍ ടീമിനെ കുറിച്ചാണ്. ഇന്ത്യന്‍ താരങ്ങളുടെ ശരാശരി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്തെങ്കിലും ഇപ്പോള്‍ തന്നെ ചെയ്യണം. വിദേശത്ത് പോകുമ്പോള്‍ എല്ലാം ഇന്ത്യന്‍ താരങ്ങളുടെയും ശരാശരി കുറയുന്നു. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്? ഗൗരവമായി കാണേണ്ട വിഷമാണ് ഇത്. ഇന്ത്യയില്‍ ബാറ്റ് ചെയ്യുമ്പോള്‍ ഇവരെല്ലാം ദാദകളാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇവര്‍ വളരെ നന്നായി കളിക്കുന്നു. എന്നാല്‍ വിദേശത്ത് പോകുമ്പോള്‍ ചിലര്‍ വല്ലാതെ തളരുന്നു. എല്ലാവരും അല്ല, ചിലര്‍ മാത്രം,' ഗവാസ്‌കര്‍ പറഞ്ഞു. 
 
' എന്തുകൊണ്ടാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് ഇങ്ങനെ സംഭവിക്കുന്നത്. ആവശ്യമായ പരിശീലനം അവര്‍ക്ക് ലഭിക്കുന്നില്ലേ? എവിടെയാണ് മെച്ചപ്പെടേണ്ടത് എന്നതിനെ കുറിച്ച് വിശകലനമൊന്നും നടക്കുന്നില്ലേ? സത്യസന്ധമായ വിലയിരുത്തല്‍ ആവശ്യമാണ്,' ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

England vs Southafrica: തോൽക്കാം, എന്നാലും ഇങ്ങനെയുണ്ടോ തോൽവി, ദക്ഷിണാഫ്രിക്കയെ നാണം കെടുത്തി ഇംഗ്ലണ്ട്

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

'അമ്മയ്ക്ക് വരവ് 90 കോടി; മൂന്നേകാൽ കോടി നികുതി അടയ്ക്കാനുണ്ട്': ദേവൻ

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

എല്ലാം കാണുക

ഏറ്റവും പുതിയത്

കൈ കൊടുക്കാനുള്ള മര്യാദ ഇന്ത്യ കാണിച്ചില്ല, ഉത്തരവ് വന്നത് ഉന്നതതലത്തിൽ നിന്ന്?, വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്ക് സമർപ്പിച്ച് സൂര്യകുമാർ യാദവ്

IND vs PAK, No handshakes after match: കാത്തുനിന്ന് പാക്കിസ്ഥാന്‍ താരങ്ങള്‍, മൈന്‍ഡ് ചെയ്യാതെ സൂര്യയും ദുബെയും; ഗ്രൗണ്ടിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

India vs Pakistan: സഞ്ജുവിനെ ബാറ്റിങ്ങിനിറക്കാതെ ഇന്ത്യ; അഞ്ചാമനായി എത്തിയത് ദുബെ

India vs Pakistan Match Live Updates: ആദ്യ പന്തില്‍ തന്നെ പാക്കിസ്ഥാനു ഹാര്‍ദിക്കിന്റെ വെട്ട്; രണ്ടാം ഓവറില്‍ ബുംറയും !

India vs Pakistan: ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു; സഞ്ജുവിനു 'പ്രൊമോഷന്‍' ഇല്ല

അടുത്ത ലേഖനം
Show comments