Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rahul Dravid: ഇനിയും എത്രനാള്‍ ദ്രാവിഡിനെ സഹിക്കണം? ഇന്ത്യന്‍ പരിശീലകനെ മാറ്റണമെന്ന് ആരാധകര്‍

രവി ശാസ്ത്രി പരിശീലകനും വിരാട് കോലി ക്യാപ്റ്റനും ആയിരുന്ന സമയത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് അപ്രമാദിത്തം ഉണ്ടായിരുന്നു

Rahul Dravid: ഇനിയും എത്രനാള്‍ ദ്രാവിഡിനെ സഹിക്കണം? ഇന്ത്യന്‍ പരിശീലകനെ മാറ്റണമെന്ന് ആരാധകര്‍
, തിങ്കള്‍, 12 ജൂണ്‍ 2023 (08:03 IST)
Rahul Dravid: ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്ന് രാഹുല്‍ ദ്രാവിഡിനെ മാറ്റണമെന്ന് ആരാധകര്‍. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോട് നാണംകെട്ട് തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ദ്രാവിഡിനെതിരെ ആരാധകര്‍ രംഗത്തെത്തിയത്. ടീം അംഗങ്ങളെ ഉത്തേജിപ്പിക്കാനുള്ള കഴിവ് ദ്രാവിഡിന് ഇല്ലെന്നാണ് ആരാധകരുടെ പ്രധാന ആരോപണം. ദ്രാവിഡ് പരിശീലകനായി എത്തിയതിനു ശേഷം എല്ലാ ഫോര്‍മാറ്റിലും ഇന്ത്യക്ക് തിരിച്ചടി നേരിടുകയാണെന്നും ആരാധകര്‍ പറയുന്നു. 
 
രവി ശാസ്ത്രി പരിശീലകനും വിരാട് കോലി ക്യാപ്റ്റനും ആയിരുന്ന സമയത്ത് ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് അപ്രമാദിത്തം ഉണ്ടായിരുന്നു. ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് എത്തിയതോടെ അത് പോലും നഷ്ടമായി. ആക്രമണ ശൈലിയില്‍ എതിരാളികളെ നേരിടുകയായിരുന്നു രവി ശാസ്ത്രിയുടെ രീതി. എന്നാല്‍ ദ്രാവിഡ് വന്നപ്പോള്‍ കളിക്കാരില്‍ നിന്ന് ആക്രമണ ശൈലി നഷ്ടമായി. പല മത്സരങ്ങളും തോല്‍ക്കാന്‍ കാരണം തന്നെ ഈ ശൈലിയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. 
 
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ 2-1 ന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ 3-0 ത്തിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഏഷ്യാ കപ്പ്, ട്വന്റി 20 ലോകകപ്പ് എന്നിവയിലെല്ലാം ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ നിരാശപ്പെടുത്തി. നാട്ടില്‍ പുലികളും വിദേശത്ത് പോയാല്‍ ഇന്ത്യ എലികളും ആണെന്ന് ആരാധകര്‍ പറയുന്നു. പരിശീലകനെ മാറ്റിയാല്‍ മാത്രമേ ഇനി ഇന്ത്യ രക്ഷപ്പെടൂ എന്നാണ് ആരാധകരുടെ അഭിപ്രായം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

WTC Final 2023: നാണംകെട്ട് ഇന്ത്യ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഓസ്‌ട്രേലിയയ്ക്ക്