ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ബാറ്റിങ്ങ് ഓർഡറിൽ പിന്നോട്ട് പോയ രാജസ്ഥാൻ നായകൻ സഞ്ജുസാംസണിനെ രൂക്ഷഭാഷയിൽ വിമർശിച്ച് ഇന്ത്യൻ ഇതിഹാസ താരം സുനിൽ ഗവാസ്‌കർ. നിർണായകമത്സരങ്ങളിൽ സഞ്ജു ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാകണമെന്ന് ഗവാസ്‌കർ പറഞ്ഞു.
മത്സരത്തിൽ മൂന്നാം നമ്പറിൽ അശ്വിനും നാലാമത് ദേവ്‌ദത്തും ഇറങ്ങി അഞ്ചാമനായാണ് സഞ്ജു ക്രീസിലെത്തിയത്. കൂറ്റൻ അടികൾക്ക് ശ്രമിച്ച് സഞ്ജു വെറും 6 റൺസിന് പുറത്താവുകയും ചെയ്‌തിരുന്നു. നിർണായകമായ കളികളിൽ സഞ്ജുവിനെ പോലൊരു ബാറ്റ്സ്മാൻ മൂന്നാമതോ നാലാമതോ ഇറങ്ങണം. അല്ലെങ്കിൽ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ വലിയ ഷോട്ടുകൾ കളിക്കേണ്ടി വരും.
നിങ്ങളുടെ ബാറ്റിങ് പൊസിഷൻ മൂന്നാമതോ നാലാമതോ ആണെങ്കിൽ ആ പൊസിഷന്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കു. ഇത്രയും വലിയ മത്സരം, ഇത്രയും നിർണായക മത്സരം. എന്നിട്ട് എന്താണ് സംഭവിക്കുന്നതെന്ന് നോക്കു. ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിനാൽ സഞ്ജുവിന് തുടക്കത്തിൽ തന്നെ വലിയ ഷോട്ടുകൾ കളിക്കേണ്ടി വന്നു. ചെറിയ സ്കോറിൽ പുറത്താവുകയും ചെയ്‌തു. ഗവാസ്‌കർ പറഞ്ഞു.