ഐപിഎൽ പതിനഞ്ചാം സീസണിലെ മോശം ബാറ്റിങ് പ്രകടനത്തിന്റെ പേരിൽ വലിയ വിമർശനമാണ് സീനിയർ താരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും ഏറ്റുവാങ്ങുന്നത്. സീസണിൽ ഇതുവരെ ഒരു അർധസെഞ്ചുറി കൂടി നേടാൻ ഇരുതാരങ്ങൾക്കുമായിട്ടില്ല.
ഇരു താരങ്ങളും 7 മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ ആർസിബിക്കായി 119 റൺസ് മാത്രമാണ് കോലി നേടിയിട്ടുള്ളത്. രോഹിത് ശർമയാകട്ടെ നേടിയത് 114 റൺസ് മാത്രവും. എന്നാൽ ഇന്ത്യൻ ടീമിന്റെ വിശ്വസ്‌ത താരങ്ങളായ ഇരുവരും ഉടനെ തന്നെ ഫോമിലേക്ക് മടങ്ങിയെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുകയാണ് ഇതിഹാസതാരമായ സുനിൽ ഗവാസ്‌കർ.
സീനിയർ താരങ്ങളായ കോലിയുടെയും രോഹിത്തിന്റെയും പ്രകടനം അൽപം ആശങ്ക സൃഷ്ടിക്കുന്നുവെങ്കിലും ഒരൊറ്റ സൂപ്പർ ഇന്നിങ്‌സ് ഉണ്ടായാൽ അവസ്ഥയിൽ മാറ്റം വരുമെന്നാണ് ഗവാസ്‌കർ പറയുന്നത്. എല്ലാവരും കരിയറിൽ മോശം അവസ്ഥയിലൂടെ കടന്നുപോകും ആ സമയത്ത് തൊടുന്നതെല്ലാം പിഴയ്ക്കും. ഈ അവസ്ഥയാണ് കോലിയും രോഹിത്തും നേരിടുന്നത്. ഒരു മികച്ച ഇന്നിങ്സ് സംഭവിച്ചാൽ ഇരുവരും റൺസുകൾ അടിച്ചുകൂട്ടുക തന്നെ ചെയ്യും. ഗവാസ്‌കർ പറഞ്ഞു.