Webdunia - Bharat's app for daily news and videos

Install App

Pakistan Cricket Team: പാക്കിസ്ഥാന്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്താകുമോ? സാധ്യതകള്‍ ഇങ്ങനെ

ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഓരോന്നിലും ഇന്ത്യയും യുഎസ്എയും ജയിച്ചാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ 8 സ്റ്റേജ് കാണാതെ പുറത്താകും

രേണുക വേണു
ചൊവ്വ, 11 ജൂണ്‍ 2024 (10:16 IST)
Pakistan Cricket Team: ട്വന്റി 20 ലോകകപ്പില്‍ ജീവന്‍ മരണ പോരാട്ടത്തിനാണ് പാക്കിസ്ഥാന്‍ ഇന്ന് ഇറങ്ങുന്നത്. കാനഡയാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടിലും തോറ്റ് ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് പാക്കിസ്ഥാന്‍. യുഎസ്എയോടും ഇന്ത്യയോടുമാണ് പാക്കിസ്ഥാന്‍ തോല്‍വി വഴങ്ങിയത്. ശേഷിക്കുന്ന മത്സരങ്ങളില്‍ കാനഡയും അയര്‍ലന്‍ഡുമാണ് പാക്കിസ്ഥാന്റെ എതിരാളികള്‍. 
 
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകളാണ് സൂപ്പര്‍ 8 സ്റ്റേജിലേക്ക് കയറുക. നിലവില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും യുഎസ്എയുമാണ് ഗ്രൂപ്പ് എയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍. കാനഡ, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് യുഎസ്എ ജയം സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനും ഇന്ത്യക്കുമെതിരെയാണ് ശേഷിക്കുന്ന മത്സരങ്ങള്‍. ഇന്ത്യക്ക് യുഎസ്എ, കാനഡ എന്നിവര്‍ക്കെതിരെയാണ് ഇനിയുള്ള മത്സരങ്ങള്‍. 
 
ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഓരോന്നിലും ഇന്ത്യയും യുഎസ്എയും ജയിച്ചാല്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ 8 സ്റ്റേജ് കാണാതെ പുറത്താകും. ഇന്ന് കാനഡയ്‌ക്കെതിരെ തോറ്റാലും പാക്കിസ്ഥാന്‍ പുറത്ത് തന്നെ. സൂപ്പര്‍ 8 ലേക്ക് കടക്കാനുള്ള പാക്കിസ്ഥാന്റെ ഒരുവിധം സാധ്യതകളും ഇതിനോടകം അടഞ്ഞു കഴിഞ്ഞു. ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ യുഎസ്എ തോല്‍ക്കുകയും പാക്കിസ്ഥാന്‍ അവരുടെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ വന്‍ മാര്‍ജിനില്‍ ജയിക്കുകയും ചെയ്താല്‍ മാത്രമേ പാക്കിസ്ഥാന് ഇനി സാധ്യതയുള്ളൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംശയമെന്ത്, ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റൻ കോലി തന്നെ, പ്രശംസിച്ച് ഗൗതം ഗംഭീർ

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ബാബര്‍ അസം ഗില്‍ തന്നെ, പൂജ്യനായതിന് പിന്നാലെ താരത്തിനെതിരെ പരിഹാസം

കോലിയേയും രോഹിത്തിനെയും മടക്കി, ആരാണ് ബംഗ്ലാദേശിന്റെ പുതിയ പേസര്‍ ഹസന്‍ മഹ്മൂദ്!

ശ്രീലങ്കൻ ക്രിക്കറ്റിൽ പുതിയ താരോദയം, അമ്പരപ്പിക്കുന്ന റെക്കോർഡ് സ്വന്തമാക്കി കമിന്ദു മെൻഡിൽ

Virat Kohli: പരിഹാസങ്ങള്‍ ഇരട്ടിയാകും മുന്‍പ് കളി നിര്‍ത്തുന്നതാണ് നല്ലത്; വീണ്ടും നിരാശപ്പെടുത്തി കോലി, ആരാധകര്‍ കലിപ്പില്‍

അടുത്ത ലേഖനം
Show comments