മൂന്നാം ഏകദിനത്തില്‍ പുതുചരിത്രം രചിച്ച് എം എസ് ധോണി; അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം !
മൂന്നാം ഏകദിനത്തില്‍ ധോണിയുടെ പുതിയ റെക്കോര്‍ഡ്
പുതിയൊരു റെക്കോര്‍ഡ് നേട്ടത്തിനുടമയായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിങ് ധോണി. ഇന്‍ഡോറില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന മൂന്നാം ഏകദിനത്തിലാണ് പുതിയ റെക്കോര്‍ഡിട്ടത്. ഇന്ത്യന്‍ ജേഴ്സിയില്‍ 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോര്‍ഡാണ് ധോണി സ്വന്തമാക്കിയത്.
മത്സരത്തിന്റെ നാല്പത്തിമൂന്നാം ഓവറില്‍ യുസ്വേന്ദ്ര ചാഹലിന്റെ ബോളില്‍ ഓസീസ് ബാറ്റ്‌സ്മാന്‍ മാക്‌സ് വെല്ലിനെ പുറത്താക്കിയായിരുന്നു ധോണി 100 സ്റ്റംപിങ്ങുകള്‍ രാജ്യത്തിനു വേണ്ടി നടത്തിയത്. 301 മത്സരങ്ങളില്‍ നിന്നാണ് ധോണിയുടെ ഈ നേട്ടമെന്നതും ശ്രദ്ധേയമാണ്.
വിക്കര്‍ കീപ്പര്‍ എന്ന നിലയില്‍ മൊത്തം 750 പുറത്താക്കലുകളാണ് ധോണി ഇതുവരെ നടത്തിയിട്ടുള്ളത്. ടെസ്റ്റ് മത്സരങ്ങളില്‍ 294ഉം ഏകദിനത്തില്‍ 389ഉം ട്വന്റി20യില്‍ 67ഉം പുറത്താക്കലുകള്‍ ധോണി നടത്തിയിട്ടുണ്ട്.