Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ആദ്യ പന്ത് മുതൽ സിക്സ് നേടാൻ പന്തിന് സാധിക്കും, ടീമിലുണ്ടെങ്കിൽ പന്ത് എക്സ് ഫാക്ടറെന്ന് സുരേഷ് റെയ്ന

Suresh raina
, വ്യാഴം, 20 ഒക്‌ടോബര്‍ 2022 (14:53 IST)
ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററായ റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഒരു ഇടം കയ്യൻ ടീമിലുള്ളത് ടീമിന് ഗുണം ചെയ്യും. ആദ്യ പന്ത് മുതൽ സിക്സ് നേടാൻ കഴിവുള്ള താരമാണ് പന്ത്. അവൻ ടീമിലുണ്ടെങ്കിൽ അത് എക്സ് ഫാക്ടറാണെന്നും സുരേഷ് റെയ്ന പറയുന്നു.
 
 ദിനേഷ് കാർത്തിക് മികച്ച ഫോമിലാണ്. മികച്ച പ്രകടനം നടത്തുന്നുമുണ്ട്. എന്നാൽ പന്ത് ടീമിലുണ്ടെങ്കിൽ അതൊരു എക്സ് ഫാക്ടറാകും. കാരണം അവനൊരു ഇടം കയ്യനാണ്. 2007 ടി20 ലോകകപ്പിൽ യുവരാജും ഗംഭീറും നമുക്കുണ്ടായിരുന്നു. 2011ലെ ലോകകപ്പിലും ഈ രണ്ട് താരങ്ങൾ മികച്ച പ്രകടനം നടത്തി. അതിനാൽ തന്നെ ഒരു ഇടം കയ്യൻ ടീമിലുള്ളത് മുൻതൂക്കം നൽകുമെന്നാണ് ഞാൻ കരുതുന്നത്. ആദ്യ പന്ത് മുതൽ സിക്സ് നേടാൻ കഴിവുള്ള താരമാണ് പന്ത്. അവസരം ലഭിച്ചാൽ അവൻ തിളങ്ങും. റെയ്ന പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോലിയെ നോക്കിയാൽ മതി, സമ്മർദ്ദ നിമിഷങ്ങളിൽ എങ്ങനെ കളിക്കണമെന്ന് പഠിക്കാം: റിഷഭ് പന്ത്